ഷി​ക്കാ​ഗോയിൽ രണ്ടു മ​​ല​​യാ​​ളി ഡീ​​​ക്ക​​​ൻ​​​മാ​​​ർ തിരുവസ്ത്രമണിയുന്നു

ഷി​​​​ക്കാ​​​​ഗോ: ഷി​​​​ക്കാ​​​​ഗോയിൽ ര​​​ണ്ടു മ​​ല​​യാ​​ളി ഡീ​​​ക്ക​​​ൻ​​​മാ​​​ർ വൈ​​​ദി​​​ക​​​പ​​​ട്ടം സ്വീ​​​ക​​​രി​​​ക്കു​​​ന്നു. ഡീ​​​​ക്ക​​​​ൻ കെ​​​​വി​​​​ൻ മു​​​​ണ്ട​​​​യ്ക്ക​​​​ൽ, ഡീ​​​ക്ക​​​ൻ രാ​​​ജീ​​​വ് വ​​​ലി​​​യ​​​വീ​​​ട്ടി​​​ൽ എ​​ന്നി​​വ​​രാ​​ണ് പൗ​​രോ​​ഹി​​ത്യം സ്വീ​​ക​​രി​​ക്കു​​ന്ന​​ത്. സീ​​റോ മ​​ല​​ബാ​​ർ രൂ​​പ​​താം​​ഗ​​മാ​​യ ഡീ​​ക്ക​​ൻ കെ​​വി​​ൻ മു​​ണ്ട​​യ്ക്ക​​ലി​​ന്‍റെ പൗ​​രോ​​ഹി​​ത്യ സ്വീ​​ക​​ര​​ണം ശ​​നി​​യാ​​ഴ്ച ന​​ട​​ക്കും. സീ​​റോ മ​​ല​​ബാ​​ർ രൂ​​പ​​ത​​യ്ക്കു വേ​​ണ്ടി​​യു​​ള്ള ആ​​ദ്യ ത​​ദ്ദേ​​ശീ​​യ വൈ​​ദി​​ക​​ൻ ആണ് ഡീ​​ക്ക​​ൻ കെ​​വി​​ൻ മു​​ണ്ട​​യ്ക്കൽ.

ന്യൂ​​​​ജ​​​​ഴ്സി​​​​യി​​​​ലെ സോ​​​​മ​​​​ർ​​​​സെ​​​​റ്റ് സെ​​​​ന്‍റ് തോ​​​​മ​​​​സ് സീ​​​​റോ മ​​​​ല​​​​ബാ​​​​ർ ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ൽ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 2.30ന് നടക്കുന്ന ചടങ്ങിൽ രൂ​​​​പ​​​​താ​​​​ധ്യ​​​​ക്ഷ​​​​ൻ മാ​​​​ർ ജേ​​​​ക്ക​​​​ബ് അ​​​​ങ്ങാ​​​​ടി​​​​യ​​​​ത്ത് വൈ​​​​ദി​​​​ക​​​​പ​​​​ട്ടം ന​​​​ല്കും. സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ൻ മാ​​​​ർ ജോ​​​​യ് ആ​​​​ല​​​​പ്പാ​​​​ട്ട്, രൂ​​​​പ​​​​ത​​​​യി​​​​ലെ വി​​​​വി​​​​ധ ഇ​​​​ട​​​​വ​​​​ക​​​​ക​​​​ളി​​​​ൽ​​നി​​​​ന്നു​​​​ള്ള വൈ​​​​ദി​​​​ക​​​​ർ എ​​​​ന്നി​​​​വ​​​​രും സ​​​​ഹ​​​​കാ​​​​ർ​​​​മി​​​​ക​​​​രാ​​​​യി​​​​രി​​​​ക്കും.

മേ​​​​യ് ആ​​​​റി​​​​ന് രാ​​​​വി​​​​ലെ 10.30ന് ​​​​മാ​​​​തൃ​​​​ഇ​​​​ട​​​​വ​​​​ക​​​​യാ​​​​യ ബ്രോ​​​​ങ്ക്സ് സെ​​​​ന്‍റ് തോ​​​​മ​​​​സ് സീ​​​​റോ മ​​​​ല​​​​ബാ​​​​ർ ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ൽ ഫാ. ​​​​കെ​​​​വി​​​​ൻ മു​​​​ണ്ട​​​​യ്ക്ക​​​​ലി​​​​ന്‍റെ മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വ​​​​ത്തി​​​​ൽ ദി​​​​വ്യ​​​​ബ​​​​ലി​​​​യ​​​​ർ​​​​പ്പി​​​​ക്കും. ചമ്പക്കുളം മു​​​​ണ്ട​​​​യ്ക്ക​​​​ൽ കു​​​​ടും​​​​ബാം​​​​ഗ​​​​വു​​​​മാ​​​​യ ടോ​​​​മി​​​​ന്‍റെ​​​​യും വ​​​​ത്സ​​​​യു​​​​ടെ​​​​യും മൂ​​​​ന്നു മ​​​​ക്ക​​​​ളി​​​​ൽ രണ്ടാമനാണ് കെ​​​​വി​​​​ൻ.

ഡീ​​​ക്ക​​​ൻ രാ​​​ജീ​​​വ് വ​​​ലി​​​യ​​​വീ​​​ട്ടി​​​ലി​​​ന്‍റെ പൗ​​​രോ​​​ഹി​​​ത്യ​ സ്വീ​​​ക​​​ര​​​ണം ജൂ​​​ണി​​​ൽ ന​​ട​​ക്കും. ഷി​​​ക്കാ​​​ഗോ രൂ​​​പ​​​താം​​​ഗ​​​മാ​​ണ്. ജൂ​​​ൺ ര​​​ണ്ടി​​ന് റ്റാ​​​മ്പ സെ​​​ന്‍റ് പോ​​​ൾ​​​സ് ക​​​ത്തോ​​​ലി​​​ക്കാ ദേ​​​വാ​​​ല​​​യ​​​ത്തി​​​ലാ​​​ണു ച​​​ട​​​ങ്ങു​​​ക​​​ൾ. ച​​​ങ്ങ​​​നാ​​​ശേ​​​രി വ​​​ലി​​​യ​​​വീ​​​ട്ടി​​​ൽ ജോ​​​ർ​​​ജി​​​ന്‍റെ​​​യും കു​​​മ​​​ര​​​കം സ്വ​​​ദേ​​​ശി​​​നി വി​​​മ​​​ല മ​​​ക്കോ​​​റ​​​യു​​​ടെ​​​യും മ​​​ക​​​നാണ് ഡീ​​​ക്ക​​​ൻ രാ​​​ജീ​​​വ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ