പാക്കിസ്ഥാനിലെ ഇസ്ലാമിക്‌ യൂണിവേഴ്സിറ്റിയില്‍ ക്രിസ്തീയ ദേവാലയം തുറന്നു 

പാക്കിസ്ഥാനിലെ ഇസ്ലാമിക്‌ യൂണിവേഴ്സിറ്റിയില്‍ ക്രിസ്തീയ ദേവാലയം തുറന്നു. ഫൈസലാബാദിലെ അഗ്രിക്കള്‍ച്ചര്‍ സര്‍വ്വകലാശാലയില്‍ തുറന്ന ഈ ദേവാലയം പരിശുദ്ധ അമ്മയ്ക്കാണ് സമര്‍പ്പിച്ചിരിക്കുക. ഏപ്രില്‍ 15-ന് ഇസ്ലാമാബാദ്-റാവല്‍പിണ്ടി മെത്രാപ്പോലീത്തയും, പാക്കിസ്ഥാന്‍ എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സിന്റെ പ്രസിഡന്റുമായ മോണ്‍. ജോസഫ് അര്‍ഷാദാണ് ദേവാലയത്തിന്റെ കൂദാശ കര്‍മ്മം നടത്തിയത്.

യൂണിവേഴ്സിറ്റിയില്‍  സ്ഥിതിചെയ്യുന്ന ദേവാലയം രാജ്യത്ത് സ്നേഹത്തിന്റേയും സൗഹാര്‍ദ്ദത്തിന്റേയും സന്ദേശമാണ് നല്‍കുന്നതെന്ന് ദേവാലയം കൂദാശ ചെയ്ത അവസരത്തില്‍ മെത്രാപ്പോലീത്ത പറഞ്ഞു. യൂണിവേഴ്സിറ്റിയിലെ വിദ്യര്‍ത്ഥികളുടെയും ജോലിക്കാരുടെയും മതപരമായ ആവശ്യങ്ങള്‍ നിര്‍വഹിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദേവാലയം സ്ഥാപിച്ചത്.

2015-ലാണ് ഫൈസലാബാദ് രൂപതയുടെ നേതൃത്വത്തില്‍ സെന്റ്‌ മേരീസ് ദേവാലയത്തിന്റെ നിര്‍മ്മാണ പദ്ധതിക്ക് തുടക്കമാകുന്നത്. യൂണിവേഴ്സിറ്റികളിലും കോളേജുകളിലും മുസ്ലീം പള്ളി പണിയുന്നതിനുള്ള അനുവാദം മാത്രമേ നേരത്തെ ഉണ്ടായിരുന്നുള്ളൂ. ഇതാദ്യമായാണ് ഒരു യൂണിവേഴ്സിറ്റിയില്‍ ക്രിസ്ത്യന്‍ ദേവാലയത്തിന് അനുമതി ലഭിക്കുന്നത്. ദേവാലയ കൂദാശയില്‍ യൂണിവേഴ്സിറ്റി അധികാരികളും രണ്ടു പുരോഹിതരും   70-ഓളം ക്രൈസ്തവവിദ്യര്‍ത്ഥികളും ഉള്‍പ്പെടെ നിരവധി ആളുകള്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply