പീഡിതരായ ക്രിസ്ത്യാനികൾക്കു  വേണ്ടി പാക്കിസ്ഥാനിൽ പ്രാർത്ഥന നടത്തി 

മുസ്ലീം രാജ്യമായ പാക്കിസ്ഥാനിൽ  മതപരമായ അസഹിഷ്ണുതയുടെയും അക്രമത്തിന്റെയും ഇരയായവര്‍ക്കായി പ്രാര്‍ത്ഥനാ ദിനം ആചരിച്ചു. ഏപ്രിൽ 29 ഞായറാഴ്ചയാണ് പ്രാർഥനയും ഉപവാസവുമായി  കത്തോലിക്കർ ഒത്തുചേര്‍ന്നത് .

പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമായ ലാഹോറിലെ  സേക്രഡ് ഹാർട്ട് കത്തീഡ്രൽ നടന്ന കുര്‍ബാനയില്‍ ആയിരത്തിലധികം കത്തോലിക്കർ പങ്കെടുത്തു. “പാകിസ്ഥാന്റെ രൂപീകരണത്തിലും വികസനത്തിലും ക്രിസ്ത്യാനികളുടെ സംഭാവന വലുതാണ്. എന്നാൽ ഇപ്പോള്‍ നിയമം ക്രിസ്ത്യാനികൾക്ക് എതിരായി തിരിയുകയാണ്” എന്ന് അവര്‍ അനുസ്മരിച്ചു.

1997 – ൽ ശാന്തി നഗർ ഗ്രാമത്തിലെ ക്രൈസ്തവർക്കെതിരെ നടന്ന ആദ്യത്തെ ആക്രമണത്തെത്തുടർന്നുണ്ടായ വിവാദ  ദൈവനിന്ദ നിയമത്തിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. അടുത്ത കാലത്ത്  ആയിഷ ബീബിയെയും മറ്റു മൂന്നുപേരേയും ദൈവദൂഷണക്കുറ്റം ചുമത്തി ജയിലില്‍ അടച്ചിരുന്നു. തങ്ങളുടെ വിശ്വാസം മൂലം കഷ്ടത അനുഭവിച്ച നിരപരാധികളായ ക്രിസ്ത്യാനികളുടെ ഒരു വലിയ പട്ടികതന്നെയുണ്ട്.

പാക്കിസ്ഥാൻ കാത്തലിക് ബിഷപ്പ് കോൺഫറൻസ് (പി.സി ബി സി) ന്റെ നാഷണൽ കമ്മീഷൻ ഫോർ ജസ്റ്റിസ് ആന്റ് പീസ് (എൻസിപിപി) ചെയർമാൻ ആർച്ചുബിഷപ്പ് ജോസഫ് അർഷാദ്, ഏപ്രിൽ 29 ന് മതപരമായ അസഹിഷ്ണുതയ്ക്കും ഇരകളുടെ സമാധാനത്തിനും വേണ്ടി സമാധാന പ്രാർത്ഥന നടത്തുവാൻ ഇസ്ലാമിക് റിപ്പബ്ളിക്കിൽ എല്ലാ കത്തോലിക്കാ സഭകളോടും ആഹ്വാനം ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here