വിവിധ മതങ്ങളുടെ പ്രതിനിധികളുമായി ഫ്രാന്‍സിസ് പാപ്പാ കൂടിക്കാഴ്ച നടത്തി 

മതാന്തര സംവാദവും സഹകരണവും ഏറെ പ്രാധാന്യമുള്ളതാണെന്നു ഫ്രാന്‍സിസ് പാപ്പാ. വത്തിക്കാനില്‍, ബുദ്ധ, ഹിന്ദു, ജൈന, സിക്ക് മതങ്ങളുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ‘സങ്കീര്‍ണമായ കാലഘട്ടത്തില്‍ സംവാദവും സഹകരണവും’ എന്ന വിഷയവുമായി സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു വിവിധ മത പ്രതിനിധികള്‍.

‘സങ്കീര്‍ണവും അവിചാരിതവുമായ കാരണങ്ങളാല്‍, ചെറുതും വലുതുമായ അസ്വസ്ഥതകളിലേയ്ക്കും സംഘട്ടനങ്ങളിലേയ്ക്കും ലേകം നയിക്കപ്പെടുന്ന അവസരത്തില്‍ മതങ്ങള്‍ തമ്മിലുള്ള സംവാദവും സഹകരണവും പ്രധാനപ്പെട്ട ഒന്നാണ്. സമാഗമത്തിന്റെ സംസ്‌കാരം പോഷിപ്പിക്കുന്നതിനും അതിനായി ഫലപ്രദമായ മാര്‍ഗ്ഗം സ്വീകരിക്കുന്നതിനും മതനേതാക്കള്‍ ശ്രമിക്കണം. ഒപ്പം, ജീവനും അതിന്റെ പരിരക്ഷയ്ക്കും  മനുഷ്യന്റെ അന്തസ്സിനും സംരക്ഷണം നല്‍കുവാനും വിവിധ മതങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം’ പാപ്പാ ഓര്‍മിപ്പിച്ചു.

അവരവരുടെ മതപാരമ്പര്യമനുസരിച്ച്, ലോകനന്മയെ പ്രോത്സാഹിപ്പിച്ചുകൊണ്ടു നടത്തിയ സമ്മേളനത്തിന് പാപ്പാ നന്ദി പറഞ്ഞു. 27 പേരടങ്ങിയ ഈ പ്രതിനിധിസംഘത്തില്‍ ഹിന്ദു, ബുദ്ധ, ജൈന, സിക്ക് മതങ്ങളില്‍ നിന്നുള്ളവരാണ് ഉണ്ടായിരുന്നത്.

Leave a Reply