മധ്യപൂര്‍വദേശത്തെ ക്രിസ്ത്യാനികള്‍ക്ക് സഹായവുമായി പേപ്പല്‍ ഏജന്‍സി 

മധ്യപൂര്‍വദേശത്തെ ക്രിസ്ത്യാനികള്‍ അവരുടെ മാതൃരാജ്യത്ത് തുടരാന്‍ സഹായിക്കുന്നതിന് കാനഡയിലെ കാത്തലിക് നിയര്‍ ഈസ്റ്റ് വെല്‍ഫെയര്‍ അസോസിയേഷന്‍  ഫണ്ട്‌റൈസിംഗ് കാമ്പയിന്‍ ആരംഭിച്ചു.

‘ക്രിസ്ത്യാനികള്‍ക്ക് നിങ്ങളെ കൂടാതെ ജീവിക്കാന്‍ കഴിയില്ല’. എന്ന് അറിയപ്പെടുന്ന  ഫണ്ട് സമാഹരണ പ്രചാരണ പരിപാടി മെയ് 16 ന് ആരംഭിച്ചു.

ഈ പ്രചാരണത്തിന്റെ സുപ്രധാന ഉദ്ദേശം മധ്യപൗരസ്ത്യ ദേശത്തുള്ള ക്രിസ്ത്യാനികളുടെ സാന്നിധ്യം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് കനേഡിയന്‍ കത്തോലിക്കന്മാര്‍ക്ക് പറഞ്ഞുകൊടുക്കുകയാണ്. കാരണം അവര്‍ മിഡില്‍ ഈസ്റ്റിലെ സമാധാനത്തിന്റെ പുളിച്ചമാവ് ആണ് എന്ന് കാനഡയിലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കാള്‍ ഹെറ്റു പറഞ്ഞു.

2003 ല്‍ ആരംഭിച്ച ഇറാഖ് യുദ്ധത്തിനു ശേഷം മധ്യപൂര്‍വദേശത്തെ ക്രൈസ്തവരുടെ എണ്ണം കുറഞ്ഞു. ഇറാഖില്‍ സംഘട്ടനത്തിനു പുറമേ, സിറിയന്‍ ആഭ്യന്തരയുദ്ധവും പല ക്രിസ്ത്യാനികളേയും സാമ്പത്തിക സമ്മര്‍ദ്ദം, വിവേചനങ്ങള്‍, പീഡനങ്ങള്‍ എന്നിവയിലേക്ക് തള്ളിവിടുകയും ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply