പ​ത്ത​നം​തി​ട്ട രൂ​പ​ത​യ്ക്ക് പു​തി​യ വൈ​ദി​ക​ജി​ല്ല

സീ​ത​ത്തോ​ട്: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ പ​ത്ത​നം​തി​ട്ട രൂ​പ​ത​യു​ടെ അ​ഞ്ചാ​മ​ത്തെ വൈ​ദി​ക​ജി​ല്ല നി​ല​വി​ൽ വ​ന്നു. മ​ല​യോ​ര മേ​ഖ​ല​യാ​യ സീ​ത​ത്തോ​ട് ആണ് പുതിയ വൈദികജില്ല.

ഇ​ന്ന​ലെ സീ​ത​ത്തോ​ട് പ​ള്ളി​യി​ൽ ചേ​ർ​ന്ന പ​ത്ത​നം​തി​ട്ട രൂ​പ​ത​യി​ലെ വൈ​ദി​ക സ​മ്മേ​ള​ന​ത്തി​ലാ​ണ് പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യ​ത്. സീ​ത​ത്തോ​ട് സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി വി​കാ​രി ഫാ. ​വ​ർ​ഗീ​സ് ചാ​മ​ക്കാ​ലാ​യി​ലി​നെ പ്ര​ഥ​മ വൈ​ദി​ക​ജി​ല്ല വി​കാ​രി​യാ​യി രൂ​പ​താ​ധ്യ​ക്ഷ​ൻ യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്ത നി​യ​മി​ച്ചു.

സീ​ത​ത്തോ​ട് ഉ​പ​ജി​ല്ല വൈ​ദി​ക​ജി​ല്ല​യാ​യി ഉ​യ​ർ​ത്തി​യ​തി​നൊ​പ്പം കോ​ന്നി വൈ​ദി​ക​ജി​ല്ല​യി​ലെ നാ​ല് പ​ള്ളി​ക​ളും ഇ​തി​ന്‍റെ ഭാ​ഗ​മാ​ക്കി​യി​ട്ടു​ണ്ട്. 14 ദേ​വാ​ല​യ​ങ്ങ​ൾ പു​തി​യ വൈ​ദി​ക​ജി​ല്ല​യി​ലു​ണ്ടാ​കും.സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യം വൈ​ദി​ക​ജി​ല്ല​യു​ടെ ആ​സ്ഥാ​ന​മാ​കും.രൂ​പ​ത​യു​ടെ കോ ​അ​ഡ്ജ​ത്തൂ​ർ ബി​ഷ​പ്പാ​യി നി​യ​മി​ത​നാ​യ ഡോ.​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സി​ന് വൈ​ദി​ക​സ​മ്മേ​ള​ന​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ