പാപ്പായും കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ  പാത്രിയർക്കിസും കൂടിക്കാഴ്ച നടത്തി 

വത്തിക്കാനിൽ ഫ്രാൻസിസ്  പാപ്പായും കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ  പാത്രിയർക്കിസും കൂടിക്കാഴ്ച നടത്തി. അപ്പൊസ്തലന്മാരായ ഫിലിപ്പൊസിൻറെയും യോഹന്നാൻറെയും തീരുശേഷിപ്പ് സൂക്ഷിച്ചിരുന്ന ഇടത്തേക്ക് ബർത്തോലോമി സെന്റീസിമസ് ആൻസോസ് ഫൗണ്ടേഷൻ മീറ്റിങ്ങിൽ പങ്കെടുക്കാനായി തീർത്ഥാടനം നടത്തി.

അനുഗ്രഹീത അമ്മയുടെയും കുഞ്ഞിന്റെയും ഒരു ചെറിയ ചിത്രം,  സെന്റ് ഫ്രാൻസിസ് ഓഫ് അസീസിയുടെ  ഒരു ഐക്കൺ, പാത്രിയർക്കേറ്റിനെക്കുറിച്ചുള്ള ഒരു പുസ്തകം, ചോക്കലേറ്റ് എന്നിവ പാത്രിയർക്കിസ് പാപ്പായ്ക്ക് സമ്മാനമായി നൽകി.

പാപ്പ അദ്ദേഹത്തിന് വിശുദ്ധ വാതിലിന്റെ  ഒരു വെങ്കല പുനർനിർമ്മാണവും  തന്റെ അവസാന അപ്പോസ്തലിക പ്രബോധനവും നൽകി.

അരമണിക്കൂറോളം ഇരുവരും വിവിധ കാര്യങ്ങൾ സംസാരിച്ചു. പാത്രിയാർക്കിസിന്റെ ആരോഗ്യത്തെ കുറിച്ച് പാപ്പ തിരക്കി. ശാരീരിക അസ്വസ്ഥതകൾ മൂലം അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ജൂലൈ 7 ന്,  മധ്യപൂർവ്വദേശത്ത് സമാധാനം ആഹ്വാനം ചെയ്ത് ക്രിസ്തീയ നേതാക്കന്മാരെ ബാരിയിൽ സന്ദർശിക്കുന്ന അവസരത്തിൽ  വീണ്ടും ഫ്രാൻസിസ് പാപ്പയും  ബർത്തലോമിയോയും  കൂടിക്കാഴ്ച നടത്തും.

Leave a Reply