പാ​വ​റ​ട്ടി തി​രു​നാ​ളി​ന് പ്രാർത്ഥന നിർഭരമായ സ​മാ​പ്തി

പാ​വ​റ​ട്ടി: പാ​വ​റ​ട്ടി സെ​ന്‍റ് ജോ​സ​ഫ് തീ​ർ​ഥ കേ​ന്ദ്ര​ത്തി​ലെ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ ഉൗ​ട്ടു​തി​രു​നാ​ളി​ന് പ​രി​സ​മാ​പ്തി. തീ​ർ​ഥാ​ട​ക​ർ​ക്ക് ആ​ത്മീ​യ ചൈ​ത​ന്യം പ​ക​ർ​ന്നുകൊണ്ടാണ് തിരുന്നാൾ സമാപിച്ചത്.

വെള്ള വ​സ്ത്രം ധ​രി​ച്ചു ലി​ല്ലി​പ്പൂ​ക്ക​ളേ​ന്തി​യ കുട്ടികൾ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ ചി​ത്രം ആ​ലേ​ഖ​നം ചെ​യ്ത കൊ​ടി​ക​ളും പൊ​ൻ​കു​രി​ശു​ക​ളും മു​ത്തു​ക്കു​ട​ക​ളും ക​യ്യി​ലേ​ന്തി​യ വി​ശ്വാ​സി​ക​ളും വാ​ദ്യ​മേ​ള​ങ്ങ​ളുംആയി തിരുനാൾ പ്രദീക്ഷണം നടന്നു. ഉ​ണ്ണി​യെ ക​യ്യി​ലേ​ന്തി​യ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെയും വി​ശു​ദ്ധ പ​ത്രോ​സ് ശ്ലീ​ഹാ​യു​ടെ​യും തി​രു​സ്വ​രൂ​പ​ങ്ങ​ൾ തി​രു​ന്നാ​ൾ പ്ര​ദ​ക്ഷി​ണം പ​ള്ളി​ന​ട​യി​ലെ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ൻ​റെ ക​പ്പേ​ള​യി​ലെ​ത്തി തി​രി​ച്ചു തീ​ർ​ഥ കേ​ന്ദ്ര​ത്തി​ലെ​ത്തി സ​മാ​പി​ച്ചു.

തീ​ർ​ഥ കേ​ന്ദ്രം വി​കാ​രി ഫാ.​ജോ​സ​ഫ് പൂ​വ്വ​ത്തൂ​ക്കാ​ര​ൻ, അ​സി .വി​കാ​രി ഫാ.​ജി​യോ ചെ​ര​ടാ​യി,ഫാ.​ജോ​ണ്‍​സ​ണ്‍ മൂ​ല​ക്കാ​ട്ട് എ​ന്നി​വ​ർ തി​രു​നാ​ൾ തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് സ​ഹ​കാ​ർ​മ്മി​ക​രാ​യി​രു​ന്നു. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ന്ന ഉൗ​ട്ടു​സ​ദ്യ​യി​ൽ ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം പേ​ർ പ​ങ്കെ​ടു​ത്തു.

ഏ​പ്രി​ൽ 29 എ​ട്ടാ​മി​ട തി​രു​നാ​ൾ വ​രെ ദി​വ​സ​വും രാ​ത്രി ഏ​ഴി​ന് ദേ​വാ​ല​യ തി​രു​മു​റ്റ​ത്ത് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ക്കും. ഇ​ന്ന് വ​ട​ക്കു​ഭാ​ഗം തി​രു​ന്നാ​ൾ ആ​ഘോ​ഷ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ ന്യൂ​ക്ലീ​യ​ർ മ്യൂ​സി​ക് ബാ​ൻ​ഡ് അ​വ​ത​രി​പ്പി​ക്കു​ന്ന സൂ​പ്പ​ർ മെ​ഗാ ഷോ ​അ​ര​ങ്ങേ​റും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply