സമാധാനം എന്നാലെന്ത്?

ഒരു കഥ ഇപ്രകാരം പറയുന്നു. ഒരു രാജാവ് തന്റെ പ്രജാസന്ദർശനത്തിനായി വേഷപ്രച്ഛന്നനായി പുറപ്പെട്ടു. ഒരു ഭവനത്തിൽ അപ്പനും മകനും ദുഃഖിതരായിരിക്കുന്നതുകണ്ട് വിവരമന്വേഷിച്ചപ്പോൾ അപ്പൻ പറഞ്ഞു, ഞങ്ങളുടെ അടുത്ത വീടുകളിലെല്ലാം ചുമടെടുക്കാൻ കഴുതയുണ്ട്.

എന്നാൽ ഞങ്ങൾക്കില്ല. അപ്പോൾ അദ്ദേഹം പറഞ്ഞു, ഞാൻ ഇവിടുത്തെ രാജാവാണ്, അതുകൊണ്ട് ഞാൻ നിങ്ങൾക്ക് കഴുതയെയല്ല, കുതിരയെ തരാം. അവർക്ക് വളരെ സന്തോഷവും സമാധാനവും. ഒരാഴ്ച കഴിഞ്ഞു. മകൻ കുതിരപ്പുറത്തുനിന്ന് വീണ് കയ്യും കാലുമൊടിഞ്ഞു. അവരുടെ സന്തോഷവും സമാധാനവുമെല്ലാം പോയി.

അപ്പോൾ ഒരു വിളംബരം. അയൽരാജ്യത്തെ രാജാവ് നമ്മെ ആക്രമിക്കാൻ പോകുന്നു. എല്ലാ യുവജനങ്ങൾക്കും നിർബ്ബന്ധിത സൈനിക സേവനം. എല്ലാ വീട്ടിലും കൂട്ടക്കരച്ചിൽ. ഈ വീട്ടിൽമാത്രം മകൻ കാലും കൈയും ഒടിഞ്ഞുകിടക്കുന്നതിനാൽ യുദ്ധത്തിനു പോകേണ്ട. അവിടെ വളരെ സന്തോഷവും സമാധാനവും.

യുദ്ധം വിജയിച്ചു. അപ്പോൾ രാജാവ് പറഞ്ഞു: യുദ്ധത്തിൽ പങ്കെടുത്ത എല്ലാ യുവജനങ്ങൾക്കും അഞ്ചേക്കർ പുരയിടം സൗജന്യമായിക്കൊടുക്കുന്നു. അവർക്ക് വീണ്ടും സമാധാനം പോയി.

വൈകാരികതലങ്ങളിലെ പ്രശ്‌നങ്ങളോട് മനുഷ്യൻ പ്രതികരിക്കുന്ന രീതിയനുസരിച്ചാണ് കുടുംബത്തിലെയും തുടർന്ന് സമൂഹത്തിലെയുമെല്ലാം ആരോഗ്യവും അനാരോഗ്യവും നിലകൊള്ളുന്നത്. യേശു ജനിച്ചതും വളർന്നതും ഒരു കുടുംബത്തിലാണ്, തിരുക്കുടുംബത്തിൽ.

സമാധാനം നിറഞ്ഞ കുടുംബത്തിന് ഏറ്റവും നല്ല ഉദാഹരണമാണ് നസറത്തിലെ തിരുക്കുടുംബം. അവിടെ നിറഞ്ഞ സമാധാനം നമുക്കും സ്വന്തമാക്കാൻ സാധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here