ഇറാഖി വൈദികന്റെയും ഡീക്കന്മാരുടെയും നാമകരണത്തിന് അനുമതി 

ഇറാഖില്‍ തീവ്രവാദികള്‍ കൊലപ്പെടുത്തിയ വൈദികന്റെയും ഡീക്കന്മാരുടെയും നാമകരണ നടപടികള്‍ക്ക് വത്തിക്കാന്‍ അനുമതി നല്‍കി. ഫാ. റാഘീദ് അസീസ് ഗാന്നിയും അദ്ദേഹത്തിന്റെ ബന്ധുവും ഡീക്കനുമായ ബസ്മാന്‍ യൂസുഫ് ദാവുദ്, ഡീക്കന്‍മാരായ വാഹിദ് ഹന്നാ ഇഷോ, ഗസ്സാന്‍ ഇസാം ബിഡാവെഡ് എന്നിവരുടെയും നാമകരണ നടപടികള്‍ ആരംഭിക്കുവാന്‍ അനുമതി നല്‍കികൊണ്ടുള്ള കത്തില്‍ കര്‍ദിനാള്‍ ആഞ്ചലോ അമാത്തോ ഒപ്പുവെച്ചു.

മൊസൂളിലെ ഹോളി സ്പിരിറ്റ് ദൈവാലയത്തിന്റെ മുന്നില്‍ വച്ച്  2007 ജൂണ്‍ 3-നാണ് തീവ്രവാദികളാല്‍ ഇവര്‍ കൊല്ലപ്പെടുന്നത്. പന്തക്കുസ്താ തിരുനാളിന്റെ കര്‍മ്മങ്ങള്‍ കഴിഞ്ഞു പുറത്തിറങ്ങിയ ഇവര്‍ക്കു നേരെ തീവ്രവാദികള്‍ നിറയൊഴിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ വാഹനങ്ങള്‍ നശിപ്പിച്ച തീവ്രവാദികള്‍ ഭീഷണിമുഴക്കിയശേഷം കടന്നുപോയി.

മൊസൂള്‍ രൂപതയിലെ പ്രതികൂല സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അമേരിക്കയിലെ ഡെട്രോയിറ്റിലുള്ള ‘സെന്റ് തോമസ് ദി അപ്പോസ്തല്‍’ എപ്പാര്‍ക്കിയായിരിക്കും നാമകരണ പരിശോധനാ നടപടികളുടെ നേതൃത്വം വഹിക്കുക. നാലുപേരും വിശ്വാസത്തിനു വേണ്ടി രക്തസാക്ഷികളായവരാണോ എന്ന കാര്യം പ്രത്യേക നാമാകരണത്തിനായുള്ള സംഘം പരിശോധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply