ആല്‍ഫി ഇവാന്‍സിന്റെ മരണശേഷം അമ്മ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കവിത 

തന്റെ പ്രിയപ്പെട്ട മകന്റെ മരണശേഷം ആല്‍ഫി ഇവാന്‍സിന്റെ അമ്മ കെയ്റ്റ് ജെയിംസ് ഒരു കവിത ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. പ്രിയ മകന്റെ ജീവനായി പോരാടി തളര്‍ന്ന ഇരുപതുകാരിയായ ആ അമ്മ എഴുതിയ കവിതയുടെ പൂര്‍ണ്ണ രൂപം.

അമ്മ കരയരുത്,
നിദ്രയിലേയ്ക്ക് എനിക്ക് പോകാതിരിക്കുവാന്‍ ആവില്ലല്ലോ
നിന്റെ കവിളിലെ കണ്ണീര്‍ ഇനിയെന്തിന്
എന്നും ഞാനുണ്ട് നിന്നരികില്‍.

ഡാഡി ഇപ്പോള്‍ ശക്തനായിരിക്കുക
എനിക്ക് വിശ്രമിക്കാന്‍ സമയമായി
നമ്മള്‍ യുദ്ധം ചെയ്തു, നമുക്ക് കഴിയുന്നതൊക്കെ ചെയ്തു ,
എല്ലാവരോടും പറഞ്ഞു..
കോടതി, രാജ്ഞി, മാര്‍പ്പാപ്പ…

നിങ്ങള്‍ ഇപ്പോഴും എന്നെ പുണരുന്നു
നമ്മള്‍ പിരിയേണ്ട സമയത്ത്
വേദന പാരമ്യതയിലെത്തിയിരിക്കുന്നു.
എങ്കിലും പ്രതീക്ഷകളെ ഉപേക്ഷിക്കാതിരിക്കൂ…

നിങ്ങളുടെ കൈകളില്‍ ഇല്ലെങ്കിലും
ഞാന്‍ നിങ്ങളുടെ ഹൃദയത്തില്‍ ഉണ്ടല്ലോ
നല്ലവനായ കര്‍ത്താവ് എന്നെ വിളിച്ചിരിക്കുന്നു
അവന്റെ വലതുഭാഗത്തിരിക്കാന്‍
നിങ്ങളെ കണ്ടു കണ്ട് ഞാനിരിക്കുന്നു,
ഇവിടെ ദൈവത്തിന്റെ കൂടെ.

എനിക്കുവേണ്ടി പോരാടിയവരെ,
നിങ്ങളുടെ പ്രിയപ്പെട്ടവരെ ചേര്‍ത്തു പിടിക്കുക.
ആയുസിന്റെ കാര്യത്തില്‍ ആര്‍ക്കാണ് നിശ്ചയമുള്ളത്
ഇപ്പോള്‍ ഞാന്‍ നിങ്ങളോടു ശുഭരാത്രി പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply