ആറു വര്‍ഷത്തിനു ശേഷം ഡബ്ലിന്റെ സംരക്ഷക വിശുദ്ധന്റെ ‘ഹൃദയം’ കണ്ടെടുത്തു

മോഷണം പോയി ആറു വർഷത്തിനു ശേഷം  ഡബ്ലിന്റെ സംരക്ഷക വിശുദ്ധന്റെ ഹൃദയം പോലീസ് കണ്ടെടുത്തു. വിശുദ്ധ  ലോറൻസ് ഒ ടൂലെയുടെ തിരുശേഷിപ്പാണ് പോലീസ് കണ്ടെടുത്തത്. ഡബ്ലിനിലെ ക്രൈസ്റ്റ് ചര്‍ച് കത്തീഡ്രലിൽ 800 വര്‍ഷമായി പൂജ്യമായി സൂക്ഷിച്ചിരുന്ന തിരുശേഷിപ്പ്  2012 ഒക്ടോബറിൽ ആണ് മോഷണം പോകുന്നത്.

ദീര്‍ഘ നാളത്തെ അന്വേഷണത്തിനൊടുവിലാണ് ഡബ്ലിനിലെ പ്രാന്തപ്രദേശത്തുള്ള ഒരു പാർക്കിൽ നിന്നും ഹൃദയം കണ്ടെത്തിയത്. കേടുപാടുകള്‍ ഒന്നും കൂടാതെ കണ്ടെടുത്ത തിരുശേഷിപ്പ് ഇന്നലെ ഡബ്ലിനിലെ ആംഗ്ലിക്കന്‍ ബിഷപ്പിന് കൈമാറി. അലക്സാണ്ടെര്‍ മൂന്നാമന്‍ പാപ്പായാല്‍ 1162 – ല്‍ ഡബ്ലിന്റെ ആര്‍ച്ച്‌ ബിഷപ്പായി നിയമിക്കപ്പെട്ട വ്യക്തിയായിരുന്നു വി. ലോറന്‍സ്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഐറിഷ് സഭയെ നവീകരണത്തിന്റെ പാതയില്‍ എത്തിക്കുന്നതിനു നിര്‍ണ്ണായ പങ്കു വഹിച്ചു.

1180 – ൽ അദ്ദേഹം മരണമടഞ്ഞു. 1225 – ൽ ഹോണോറിയസ് മൂന്നാമൻ മാർപ്പാപ്പ അദ്ദേഹത്തെ വിശുദ്ധനായി ഉയര്‍ത്തി. തിരുശേഷിപ്പ് മടക്കി കിട്ടിയത് വിശ്വാസികള്‍ക്ക് വളരെയധികം സന്തോഷം നല്‍കുന്നു എന്ന് ആര്‍ച്ച് ബിഷപ്പ് മിഖായേൽ ജാക്സണ്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply