യുവജനങ്ങളിലുള്ള തന്റെ വിശ്വാസം തുറന്നു പറഞ്ഞു ഫ്രാന്‍സിസ് പാപ്പാ

പുതു തലമുറയില്‍ എനിക്ക് നല്ല വിശ്വാസമുണ്ട് എന്ന് ഫ്രാന്‍സിസ് പാപ്പാ. യുവജനങ്ങള്‍ക്കായുള്ള ബിഷപ്പുമാരുടെ സിനഡിന് തുടക്കം കുറിച്ചുകൊണ്ടുള്ള ദിവ്യ ബലിയിലാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത് .

“നല്ല ലോകം സൃഷ്ടിക്കുവാനായി യുവാക്കളുടെ വാക്കുകള്‍ക്ക് ചെവിയോര്‍ക്കാന്‍ കഴിയണം.  അവരില്‍ നിന്ന് നമ്മെ അകറ്റുന്ന മനസിന്റെ ചട്ടക്കൂടുകളെ രൂപാന്തരപ്പെടുത്താനും ഹൃദയങ്ങളെ വിശാലമാക്കുവാനും കഴിയണം” എന്ന് പാപ്പാ അഭിപ്രായപ്പെട്ടു. മറ്റുള്ളവരുടെ താല്പര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ബിഷപ്പുമാരും വൈദികരും വിനീതരും മുന്‍വിധികള്‍ ഇല്ലാത്തവരും ആയിരിക്കണം എന്ന് പാപ്പാ പ്രത്യേകം ഓര്‍മിപ്പിച്ചു.

മൂന്നാഴ്ച്ച നീളുന്ന സിനഡില്‍ ചൈനയില്‍ നിന്ന് രണ്ടു മെത്രന്മാര്‍ പങ്കെടുക്കുന്നുണ്ട്. ആദ്യമായി ആണ് ചൈനയില്‍ നിന്ന് ബിഷപ്പുമാര്‍ സിനഡില്‍ പങ്കെടുക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ