സ്വപ്നങ്ങളെയും പ്രതീക്ഷകളെയും തകർക്കാൻ നിങ്ങളുടെ മുൻകാല തെറ്റുകളെ അനുവദിക്കരുത്: മാർപാപ്പ

മുൻകാലങ്ങളിൽ വന്നുപോയ തെറ്റുകളെ ഓർത്ത് നിങ്ങളുടെ സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും കടിഞ്ഞാൺ ഇടരുതെന്ന് തന്റെ സഹോദരരായ മെത്രാന്മാരുടെ സംഘത്തോടു ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. യുവജനങ്ങൾ വിശ്വാസവും ദൈവവിളി തിരിച്ചറിയലും എന്ന വിഷയത്തിൽ മൂന്നാഴ്ച നീണ്ടുനിൽക്കുന്ന സിനഡിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് പാപ്പാ ഇക്കാര്യം മെത്രാന്മാരോട് പറഞ്ഞത്.

മുതിർന്നവരേക്കാൾ ഉപരിയായി മികച്ച സമൂഹത്തെ വാർത്തെടുക്കാനുള്ള ഉദ്യമങ്ങളിൽ യുവജനങ്ങളുടെ അഭിപ്രായത്തിന് കൂടുതൽ ശ്രദ്ധ നൽകണം. ദീർഘദർശനവും ലക്ഷ്യവും ഉള്ളവരാണ് ഇപ്പോഴത്തെ തലമുറ. അതുകൊണ്ടുതന്നെ പ്രത്യാശയും നല്ല സ്വപ്നങ്ങളും കൊണ്ട് അവരെ നിറയ്ക്കണം. മെത്രാന്മാരെ പാപ്പാ ഓർമിപ്പിച്ചു.

1965 ൽ യുവജനങ്ങളെ അഭിസംബോധന ചെയ്ത് പോൾ ആറാമൻ മാർപാപ്പ പറഞ്ഞ കാര്യങ്ങൾ ആവർത്തിച്ചികൊണ്ടാണ് ഫ്രാൻസിസ് പാപ്പാ അവസാനിപ്പിച്ചത്. “യേശുവിന്റെ  മനോഭാവത്തോടെ ലോകത്തിന്റെ നേർക്ക് ഹൃദയങ്ങളെ തുറന്നു പിടിക്കുക. സഹോദരങ്ങളുടെ അപേക്ഷകൾ ശ്രദ്ധിക്കുക, യുവത്വത്തിന്റെ ഊർജ്ജം അവരുടെ സേവനത്തിനായി സമർപ്പിക്കുക, അഹംഭാവത്തിന്റെ എല്ലാ പ്രവണതയും മാറ്റിവയ്ക്കുക, യുദ്ധവും സംഘർവും എന്നന്നേക്കുമായി ഒഴിവാക്കാൻ വേണ്ടത് ചെയ്യുക, ഉദാരമനസ്കരും വിശുദ്ധരും ബഹുമാനിതരും സത്യസന്ധരുമാവുക. കഴിഞ്ഞ തലമുറയുടേതിനേക്കാൾ മികച്ച ലോകത്തിന് രൂപം നൽകാൻ ഉത്സുകരാവുക.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ