കുഞ്ഞ് ആൽഫിയുടെ വേർപാടിൽ കരളുലഞ്ഞ് ഫ്രാൻസിസ് മാർപാപ്പ

ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തി യാത്രയായ ആൽഫി ഇവാൻ എന്ന പിഞ്ചു ബാലന്‍റെ വിയോഗത്തിൽ അനുശോചനമറിയിച്ച് ഫ്രാൻസിസ് മാർപാപ്പ. ട്വിറ്ററിൽ കൂടിയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്.

ആൽഫിയുടെ വിയോഗം തന്നെ ഏറെ വേദനിപ്പിക്കുന്നു. കുട്ടിയുടെ മാതാപിതാക്കൾക്കു വേണ്ടി പ്രാർഥിക്കുന്നു എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ചി​കി​ത്സ​യി​ൽ ഫ​ല​മി​ല്ലെ​ന്നും മ​രി​ക്കാ​ൻ കു​ട്ടി​യെ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഡോ​ക്ട​ർ​മാ​ർ കോ​ട​തി​യെ സ​മീ​പി​ച്ചു​വെ​ങ്കി​ലും പ്ര​തീ​ക്ഷ ന​ഷ്ട​പ്പെ​ടാ​തി​രു​ന്ന മാ​താ​പി​താ​ക്ക​ൾ വി​ദ​ഗ്ദ ചി​കി​ത്സ​യ്ക്കാ​യ് ആ​ൽ​ഫി​യെ ഇ​റ്റ​ലി​യി​ലെ പാപ്പായുടെ ആശുപത്രിയിലേയ്ക്ക് കൊ​ണ്ടു​പോ​കു​വാ​ൻ ത​യാ​റാ​യ​പ്പോ​ഴാ​ണ് ആ​ൽ​ഫി എ​ല്ലാ​വ​രെ​യും വി​ട്ട​ക​ന്ന​ത്.

കഴിഞ്ഞ ഇ​രു​പ​ത്തി മൂ​ന്ന് മാ​സ​ങ്ങ​ളാ​യി ഇം​ഗ്ല​ണ്ടി​ലെ ലി​വ​ർ പൂ​ൾ ആ​ശു​പ​ത്രി​യി​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്താ​ലാ​ണ് ആ​ൽ​ഫി​യു​ടെ ജീ​വ​ൻ നി​ല​നി​ർ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഈ ​അ​വ​സ്ഥ​യി​ൽ ഇ​നി തു​ട​രു​ന്ന​തി​ൽ അ​ർ​ത്ഥ​മി​ല്ലെ​ന്നും ഇ​വ മാ​റ്റ​ണ​മെ​ന്നും കാ​ട്ടി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ഇതിനെതിരെ വൻ പ്രതിക്ഷേധമാണ് ഉണ്ടായത്. പ്രാർത്ഥനകളും ജീവൻ നിലനിർത്തുവാനുള്ള അഭ്യർത്ഥനകളുമായി ആയിരക്കണക്കിന് ആളുകളാണ് ആശുപത്രിക്കു മുന്നിൽ എത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here