വിശ്വാസം, ചരിത്രത്തെപ്പോലും മാറ്റിമറിക്കുന്നു: ചൈനീസ് വിശ്വാസികളോട് മാർപാപ്പ

“ചെറിയ അജഗണമേ, ഭയപ്പെടേണ്ട “. യേശു പറഞ്ഞതും ബനഡിക്ട് പതിനാറാമൻ മാർപാപ്പ തന്റെ അപ്പസ്തോലിക ലേഖനങ്ങളിൽ പലതവണ ആവ൪ത്തിച്ചിട്ടുള്ളതുമായ ഈ വാക്യം ചൈനീസ് വിശ്വാസികളോടായി ഫ്രാൻസിസ് മാർപാപ്പയും ആവർത്തിച്ചു. ബുധനാഴ്ച സെന്റ് പീറ്റേഴ്സ് സ്വകയറിൽ എത്തിയ വിശ്വാസികളോട് സംസാരിക്കവെയാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.

ചൈനയിലെ കത്തോലിക്കാ വിഭാഗത്തെ സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങൾ നിലവിലുണ്ട്. എന്നാൽ ഞാൻ പറയുന്നു, പുതിയ ഉടമ്പടിയോടുകൂടി ചൈനയിൽ വിശ്വാസ സംബന്ധമായ പല മുന്നേറ്റങ്ങളും സാധ്യമാകുക തന്നെ ചെയ്യും. പാപ്പാ പറഞ്ഞു.

ചൈനയും  വത്തിക്കാനും തമ്മിലുള്ള പുതിയ ഉടമ്പടി വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ കാലത്ത് തുടക്കമിട്ട്, ബനഡിക്ട് പതിനാറാമൻ മാർപാപ്പ പിന്തുടർന്ന്, ഇപ്പോൾ പൂർത്തിയായ ഉദ്യമമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ചൈനയിൽ കത്തോലിക്ക വിശ്വാസം ആഴപ്പെടാൻ പുതിയ നീക്കങ്ങൾ ഉപകരിക്കും.  മതസ്വാതന്ത്ര്യ നിയമങ്ങൾക്കും അത് വഴിയൊരുക്കും. അദ്ദേഹം കൂട്ടിച്ചേർത്തു.

നിരീശ്വര രാഷ്ട്രമായി വിലയിരുത്തപ്പെടുന്ന കമ്മ്യൂണിസ്റ്റ് ചൈനയിൽ വിശ്വാസികളുടെ പ്രവർത്തനങ്ങൾ പലപ്പോഴും നിയന്ത്രിക്കപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വത്തിക്കാൻ ഉടമ്പടി. ചൈനീസ് സർക്കാർ അംഗീകരിക്കുന്നവരും എന്നാൽ വത്തിക്കാനോടു വിധേയത്വമുള്ളവരുമായ ബിഷപ്പുമാരെ നിയമിക്കുന്നതിനുള്ള കരാറാണ് ഒപ്പിട്ടിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ