ദൃഢതയും ഉറപ്പുമാണ് നിങ്ങളെ സംബന്ധിച്ച രണ്ട് പ്രധാന വാക്കുകൾ: യുവജനങ്ങളോട് മാർപാപ്പ

വെറുതെ കണ്ണാടിയിൽ നോക്കി സമയം കളയുന്നവരാകരുത്, യുവജനങ്ങളെന്നും ചക്രവാളങ്ങളിലേക്കും വിഞ്ജാനസങ്കേതങ്ങളിലേക്കും ഉറ്റുനോക്കുന്നവരാകണമെന്നും യുവജനങ്ങളോട് മാർപാപ്പ പറഞ്ഞു. വത്തിക്കാനിൽ ശനിയാഴ്ച അരങ്ങേറിയ യൂത്ത് ഇവന്റിൽ അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് പാപ്പാ ഇക്കാര്യങ്ങൾ പങ്കുവെച്ചത്.

കണ്ണാടിയിൽ നോക്കിയാൽ യഥാർത്ഥത്തിൽ നാം ആരാണെന്നത് വ്യക്തമാകില്ല. ചെയ്യുന്ന നന്മ പ്രവർത്തികളിലൂടെയും അവയുടെ സത്യസന്ധതയിലൂടെയുമാണ് നമ്മുടെ യഥാർത്ഥ രൂപവും ഭാവവും തെളിയുക.

സഭയുടെ ഐക്യം നഷ്ടപ്പെടുന്നത് വേദനാജനകമാണെങ്കിലും അത് കാര്യമാക്കാതെ സഭ പഠിപ്പിക്കുന്ന സുകൃതങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കാനാണ് യഥാർത്ഥ ക്രിസ്ത്യാനിയായ ഒരു വ്യക്തി ശ്രമിക്കേണ്ടത്, പ്രത്യേകിച്ച് യുവജനങ്ങൾ. അധികാരമെന്നാൽ ജനങ്ങളുടെ അടിമയാകുക എന്നാണ് അർത്ഥം. യഥാർത്ഥ അധികാരം സേവനമാണ്. പാപ്പാ പറഞ്ഞു.

യുവജനങ്ങൾ വിലമതിക്കാനാവാത്ത സ്വത്താണ്. അതുകൊണ്ട് നിങ്ങളുടെ ജീവിതത്തെ പരമാവധി സ്നേഹിക്കുക. അതുപോലെതന്നെ ഇലക്ട്രോണിക് മാധ്യമങ്ങൾ നിങ്ങളെ അടിമപ്പെടുത്താൻ ഇടയാകരുത്. അത് ബന്ധങ്ങളുടെ ദൃഢത നഷ്ടപ്പെടുത്തും. പാപ്പാ ഓർമിപ്പിച്ചു.

മാതാപിതാക്കളോടും അവരുടെ മാതാപിതാക്കളോടും മുതിർന്നവരോടുമെല്ലാം സംസാരിക്കുകയും അവർക്ക് പറയാനുള്ളത് കേൾക്കുകയും ചെയ്യാൻ സമയം കണ്ടെത്തണം. കാരണം അവരാണ് നമ്മുടെ വേരുകൾ.  വേരുകളില്ലാതെ മരമോ ഫലമോ ഉണ്ടാവുന്നില്ലല്ലോ. മാർപാപ്പ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ