സിറിയയില്‍ സമാധാനം വീണ്ടെടുക്കുന്നതിനായി ഫ്രാന്‍സിസ് പാപ്പാ ജപമാല തീര്‍ത്ഥാടനം നടത്തി

സിറിയയില്‍ സമാധാനം പുലര്‍ത്തുന്നതിന് പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥം അപേക്ഷിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പാ ജപമാല പ്രാര്‍ത്ഥന നടത്തി. റോമിലെ ഔര്‍ ലേഡി ഓഫ് ഡിവൈന്‍ ലൗ ദേവാലയത്തിലേയ്ക്ക് തീര്‍ത്ഥാടനം നടത്തിയ പാപ്പാ അവിടെ സന്ദര്‍ശിക്കാന്‍ എത്തിയവരോടൊപ്പം ഇരുന്നു ജപമാല ചൊല്ലി സിറിയയ്ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു.

താന്‍ സിറിയയ്ക്കും ലോകം മുഴുവനും വേണ്ടി ജപമാല പ്രാര്‍ത്ഥിച്ചു കൊണ്ട് തീര്‍ത്ഥാടനം നടത്തുന്നു എന്ന വിവരം ഞായറാഴ്ച പാപ്പാ അറിയിച്ചിരുന്നു. തന്റെ തീര്‍ത്ഥാടനത്തില്‍ ആത്മീയമായി  പങ്കുചേരുവാനും ലോക സമാധാനത്തിനായി മെയ് മാസം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവാനും പാപ്പാ വിശ്വാസികളോട് ആഹ്വാനം ചെയ്തു. റിട്ടയര്‍മെന്റ് ഹോമിലെ 24 അന്തേവാസികളോടൊപ്പമാണ് പാപ്പാ ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചത്. ഒപ്പം തന്നെ ദൈവസ്‌നേഹത്തിന്റെ സഹോദരിമാര്‍ എന്ന സന്യാസ സമൂഹത്തിലെ അംഗംങ്ങളെയും അവിടെയുള്ള അമ്മമാരെയും കുട്ടികളെയും പാപ്പാ ആശീര്‍വദിച്ചു.

ദേവാലയത്തിനു മുന്നില്‍ തടിച്ചു കൂടിയ വിശ്വാസികള്‍ക്കും പാപ്പാ ആശീര്‍വ്വാദം നല്‍കി. ഫ്രാന്‍സിസ് പാപ്പാ ആദ്യമായാണ് ഈ ദൈവാലയം സന്ദര്‍ശിക്കുന്നത്. മുന്‍ കാലങ്ങളില്‍ പല മാര്‍പ്പാപ്പാമാരും ഈ ദൈവാലയം സന്ദര്‍ശിക്കുകയും മറിയത്തിന്റെ മാധ്യസ്ഥം അപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിന്റെ സമയത്ത്, ഒന്‍പതാം പിയൂസ് പാപ്പാ റോമാനഗരത്തിന്റെ സംരക്ഷണത്തിനായി മാതാവിന്റെ മാധ്യസ്ഥം യാചിച്ചുകൊണ്ട് ഈ ദൈവാലയം സന്ദര്‍ശിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply