നിക്കരാഗ്വയിലെ  കലാപം  അവസാനിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഫ്രാൻസിസ്  പാപ്പാ 

ഫ്രാൻസിസ് മാർപാപ്പ നിക്കരാഗ്വയിലെ സ്ഥിതിഗതികളെക്കുറിച്ച് ആശങ്ക അറിയിച്ചു. നിക്കരാഗ്വയിലെ ആക്രമണങ്ങൾക്ക്  അറുതി വരുത്തുവാനുള്ള  നിക്കരാഗ്വൻ ബിഷപ്പുമാരുടെ ആഹ്വാനത്തോട് താനും ചേരുന്നു എന്നും അതിനായി പ്രാർത്ഥിക്കുന്നു എന്നും പാപ്പാ പറഞ്ഞു.

അഞ്ചുശതമാനം പേഔട്ട് ആനുകൂല്യങ്ങൾ കുറച്ചു കൊണ്ട് പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെ ഗവൺമെന്റ് പെൻഷൻ വർദ്ധിപ്പിച്ചതിനെ തുടർന്നാണ് പ്രതിക്ഷേധ പ്രകടനങ്ങൾ ആരംഭിക്കുന്നത്. തുടർന്ന് നടന്ന  കലാപത്തിൽ രാജ്യത്തുടനീളം ഇരുപതോളം പേർ മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഫേസ്ബുക്കിൽ തത്സമയം റിപ്പോർട്ട് ചെയ്ത റിപ്പോർട്ടറും ആക്രമണത്തിൽ മരിച്ചിരുന്നു.

ആക്രമണങ്ങൾ അവസാനിപ്പിക്കുവാനും അതിനു കാരണമായ സാഹചര്യങ്ങളെ സമാധാനപരമായി കൈകാര്യം ചെയ്യുവാനും പാപ്പാ അഭ്യർത്ഥിച്ചു. ഏകപക്ഷീയ തീരുമാനം എല്ലായ്പ്പോഴും സാമൂഹത്തിൽ അസ്ഥിരതയ്ക്ക് കാരണമാകുന്നു എന്നും  ശരിയായ തീരുമാനങ്ങൾ എപ്പോഴും മനുഷ്യത്വത്തിൻറെ അടയാളമാണ് എന്നും നിക്കരാഗ്വയിലെ ബിഷപ്പ് കോൺഫറൻസ് ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here