ദരിദ്രരോടും നിർധനരോടുമൊപ്പം നാമഹേതുകതിരുനാൾ ആഘോഷിച്ച് മാർപ്പാപ്പ

ഇത്തവണ ഫ്രാൻസിസ് മാർപ്പാപ്പ തന്റെ നാമഹേതുകതിരുനാൾ ആചരിച്ചത് റോമിലെ ദരിദ്രർക്കും ഭവനരഹിതർക്കുമൊപ്പം. പേപ്പൽ ചാരിറ്റി ഓഫീസ് പുറത്തുവിട്ട കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

അർജന്റീനയിലെ ബുവനോസ് ആരിസിൽ 1936 ഡിസംബർ 17 ന് ജനിച്ച ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് ജോർജ്ജ് മാരിയോ ബെർഗോളിയോ എന്ന പേരാണ് മാതാപിതാക്കൾ നൽകിയത്. ജ്ഞാനസ്നാനപ്പേരും ജോർജ്ജ് എന്നായിരുന്നു. ബുവനോസ് ആരിസിലെ സെന്റ് മേരീസ് ബസലിക്കയിൽ ആ വർഷം ക്രിസ്തുമസ് ദിനത്തിലായിരുന്നു കുഞ്ഞ് ജോർജിന്റെ മാമ്മോദീസാ എന്നതും ശ്രദ്ധേയമാണ്.

ബിരുദപഠനശേഷം 1958 മാർച്ച് 11ന് ഫ്രാൻസിസ് മാർപ്പാപ്പ, ജെസ്യൂട്ട് നൊവിഷ്യേറ്റിൽ ചേർന്ന് പഠനം തുടർന്നു. ഫിലോസഫി, തിയോളജി, സൈക്കോളജി, സാഹിത്യം എന്നിവയെല്ലാം അക്കൂട്ടത്തിൽ ഉൾപ്പെട്ടു. 1969 ഡിസംബർ 13നാണ് അദ്ദേഹം വൈദികനായി അഭിഷിക്തനായത്.

പിന്നീട് നൊവിസ് മാസ്റ്ററായും പ്രൊഫസറായും ൩പ്രൊവിൻഷ്യൽ കൺസട്ടറായും റെക്ടറായും പ്രൊവിൻഷ്യൽ സുപ്പീരിയറായുമൊക്കെ സേവനം ചെയ്തു. 1992-ൽ വി ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയാൽ ബുവനോസ് ആരിസിലെ സഹായമെത്രാനായി അഭിഷിക്തനായ ഫാ. ബെർഗോളിയോ അതേ വർഷം തന്നെ ഓക്കയുടെ ടൈറ്റുലാർ മെത്രാനായും നിയുക്തനായി. 1998-ൽ ബുവനോസ് ആരിസിലെ മെത്രാനായിരുന്ന കർദ്ദിനാൾ അന്റോണിയോ ഗുറാസിനോയുടെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ പിൻഗാമിയായി സ്ഥാനം ഏറ്റെടുത്തു.

മൂന്ന് വർഷങ്ങൾക്കുശേഷം 2001 ഫെബ്രുവരിയിൽ അന്നത്തെ മാർപ്പാപ്പയായിരുന്ന ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ബെർഗോളിയോയെ കർദിനാൾ പദവിയിലേക്ക് ഉയർത്തി. 2013 മാർച്ച് 13 ന് അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ നാമം സ്വീകരിച്ചുകൊണ്ട് ആഗോള സഭയുടെ അധികാരിയായി കർദിനാൾ ബർഗോളിയോ നിയമിതനായി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here