കര്‍ദ്ദിനാള്‍ ഒബന്‍ഡോ ബ്രാവോയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മാര്‍പാപ്പ 

നിക്കരാഗ്വയിലെ മനാഗ്വയിലെ ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ് കര്‍ദ്ദിനാള്‍ മിഗുവേല്‍ ഒബാന്‍ഡോ ബ്രാവോയുടെ മരണത്തിന് മാര്‍പാപ്പ അനുശോചനം അറിയിച്ചു. ഞായറാഴ്ച, 92 വയസുള്ള കര്‍ദ്ദിനാള്‍ ബ്രാവോയുടെ മരണവാര്‍ത്ത അറിഞ്ഞ  മനാഗ്വയിലെ ‘പ്രിയങ്കര അതിരൂപത’ യെ  മാര്‍പാപ്പ അനുശോചനം അറിയിച്ചു.

കര്‍ദ്ദിനാള്‍ ബ്രാവോയുടെ ‘ഉദാരമതിയായ വിശ്വസ്തത’ യെ അദ്ദേഹം ഓര്‍മിച്ചു. ‘ദൈവത്തിന്റെയും സഭയുടെയും സേവനത്തിന് അദ്ദേഹം ജീവന്‍ നല്‍കി.’ പാപ്പ പറഞ്ഞു.

ജീവിതം ദൈവത്തിനും ദൈവ ജനത്തിനും സമര്‍പ്പിച്ച കര്‍ദ്ദിനാള്‍ മിഗേല്‍ ബ്രാവോയുടെ ആത്മാവിനെ ദൈവകരങ്ങളില്‍ സമര്‍പ്പിക്കുന്നതായും, സഭാസേവനത്തില്‍ സമ്പൂര്‍ണ്ണ സമര്‍പ്പണത്തിന്റെ പാതയില്‍ ജീവിച്ച ദാസന് ദൈവം നിത്യശാന്തി നല്‍കട്ടെയെന്നും പാപ്പാ ആശംസിച്ചു.

Leave a Reply