പൊതുനന്മയ്ക്കായി കഴിവുകളെ ഉപയോഗിക്കുക: ഫ്രഞ്ച് നേതാക്കളോട് ഫ്രാന്‍സിസ് പാപ്പാ 

സമൂഹത്തിന്റെ പൊതുവായ നന്മയ്ക്കായി കഴിവുകളെ ഉപയോഗപ്പെടുത്തുവാന്‍ പാപ്പാ ഫ്രഞ്ച് നേതാക്കളോട് ആവശ്യപ്പെട്ടു. ഫ്രഞ്ച് നേതാക്കളുമായി ഉള്ള കൂടിക്കാഴ്ചയിലാണ് പാപ്പാ ഈ കാര്യം ഓര്‍മിപ്പിച്ചത്‌.

സമൂഹത്തിന്റെ പൊതു നന്മക്കായി, കൂടുതൽ മാനുഷികവും നീതിയും സഹോദര്യവും ഉള്ള സമൂഹം സൃഷ്ടിക്കുവാനും പ്രത്യേകിച്ച് കുടിയേറ്റക്കാരുടെയും അഭയാർഥികളുടെയും ആവശ്യങ്ങൾ മനസിലാക്കുവാനും പ്രതിബദ്ധത കാണിക്കുവാന്‍  ഫ്രാൻസിസ് മാർപാപ്പ ഫ്രഞ്ച് നേതാക്കളോട് ആവശ്യപ്പെട്ടു.

വ്യത്യസ്ത സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, മത സാഹചര്യത്തിൽ തലമുറകൾക്കിടയിൽ നന്മയില്‍ അടിസ്ഥിതമായ ബന്ധങ്ങള്‍ വളര്‍ത്തുവാന്‍ ശ്രമിക്കണം എന്നു പാപ്പ ആവശ്യപ്പെട്ടു. ജനങ്ങളെ ഒരുമയില്‍ ജീവിപ്പിക്കുന്നതിനായി രാഷ്ട്രീയ നേതാക്കള്‍ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

Leave a Reply