ഫ്രാൻസിസ് മാർപാപ്പയുടെ അ​പ്പ​സ്തോ​ലി​ക പ്ര​ബോ​ധ​നം മാലയാളത്തിൽ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ഫ്രാ​ൻ​സിസ് മാ​ർ​പാ​പ്പ​യു​ടെ അ​പ്പ​സ്തോ​ലി​ക പ്ര​ബോ​ധനത്തിന്റെ മലയാളത്തിൽ പ്രസിദ്ധീകരിച്ചു. ‘ആ​ന​ന്ദി​ച്ച് ആ​ഹ്ലാ​ദി​ക്കു​വി​ൻ’ എ​ന്ന​ പേരോടെയാണ് മ​ല​യാ​ള പ​രി​ഭാ​ഷ പ്ര​കാ​ശ​നം ചെയ്തിരിക്കുന്നത്. ഈ ​അ​പ്പ​സ്തോ​ലി​ക പ്ര​ബോ​ധ​നം വി​ശു​ദ്ധി​യെ​ക്കു​റി​ച്ചു​ള്ള ആഴമായ പ​ഠ​ന​ങ്ങ​ളേ​ക്കാ​ളു​പ​രി ഏതു ജീ​വി​താ​ന്ത​സി​ൽ​പ്പെ​ട്ട വ്യ​ക്തി​യാ​ണെ​ങ്കി​ലും പ്രാ​യ​ഭേ​ദ​മെ​ന്യേ അ​നു​ദി​ന​ജീ​വി​ത​ത്തി​ലൂ​ടെ എ​ങ്ങ​നെ വി​ശു​ദ്ധി പ്രാ​പി​ക്കാ​മെ​ന്ന് ഉ​ദ്ബോ​ധി​പ്പി​ക്കു​ന്ന സ​ന്ദേശം നൽകുന്നു.

തി​രു​വ​ന​ന്ത​പു​രം കാ​ർ​മ​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ​ബ്ലി​ഷിം​ഗ് ഹൗ​സാ​ണ് ഈ ​പ്ര​ബോ​ധ​നം മ​ല​യാ​ള​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​​ക്കു​ന്ന​ത്. ഈ ​അ​പ്പ​സ്തോ​ലി​ക പ്ര​ബോ​ധ​ന​ത്തെ​ക്കു​റി​ച്ച് ഒ​സ​ർ​വ​ത്തോ​രെ റൊ​മാ​നോ​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ലേ​ഖ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ഒ​രു പ​ഠ​ന​സ​ഹാ​യി അ​നു​ബ​ന്ധ​മാ​യി ഇ​തി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്നു.

Leave a Reply