ദുർബലനെ ആക്രമിക്കുക എന്നത് സാത്താന്റെ ജോലിയാണ്: ഫ്രാൻസിസ് പാപ്പ

ദുർബലരായ വ്യക്തികളെ ആക്രമിക്കുക എന്നത് സാത്താന്റെ ജോലിയാണ് എന്ന് ഫ്രാൻസിസ് പാപ്പ. സാന്താ മാർത്തയിലെ അനുദിന സന്ദേശത്തിലാണ് പാപ്പ ഈ കാര്യം സൂചിപ്പിച്ചത്.  ദുർബലരായവരോട് എന്തുകൊണ്ടാണ് മനുഷ്യർ തെറ്റായി പെരുമാറുന്നത് എന്ന് ഫ്രാൻസിസ് പാപ്പ തന്റെ സന്ദേശത്തിൽ ചോദിച്ചു.

“ഇന്ന് നമ്മുടെ സ്‌കൂളുകളിൽ  നിരന്തരം കണ്ടു വരുന്ന ഒരു പ്രവണതയാണ് ദുർബലനെ ആക്രമിക്കുക എന്നത്. തടിച്ചതിന്‍റെ പേരിൽ, വിദേശീയനായതിന്റെ പേരിൽ, കറുത്തവനായതിന്റെ പേരിൽ ഒക്കെ മറ്റുള്ളവരെ ആക്രമിക്കുകയാണ് പലരേയും. കുട്ടികളും ചെറുപ്പക്കാരും ഇങ്ങനെ തന്നെ ചെയ്യുന്നു. അതിനർത്ഥം ബലഹീനരെ നേരിടാൻ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് നമ്മുടെ ഉള്ളിൽ ഉണ്ട് എന്നാണ്”. ഫ്രാൻസിസ് പാപ്പ പറഞ്ഞു.

ദുർബലരെ ആക്രമിക്കുക എന്നത് സാത്താന്റെ പ്രവർത്തിയാണെന്നും ഒരുപക്ഷെ യഥാർത്ഥ പാപത്തിന്റെ അവശേഷിപ്പായിരിക്കാം അത് എന്നും  ചൂണ്ടിക്കാട്ടികൊണ്ടാണ്  പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply