നോമ്പ് സന്ദേശം: ദൈവത്തിലേയ്ക്ക് മടങ്ങാനുള്ള സമയം

ഉപവാസത്തോടും വിലാപത്തോടും നെടുവീര്‍പ്പോടുംകൂടെ നിങ്ങള്‍ പൂര്‍ണഹൃദയത്തോടെ എന്റെ അടുക്കലേക്കു തിരിച്ചുവരുവിന്‍ ( ജോയേല്‍: 2:12)

ആത്മീയ കാര്യങ്ങളിലുള്ള മന്ദതയും അലസതയും മടുപ്പും ഉണ്ടാക്കുന്ന അപകടങ്ങളില്‍ നിന്ന് മുക്തി നേടുന്നതിനും ദൈവികതയിലേയ്ക്ക് നീങ്ങുന്നതിനുമുള്ള ക്ഷണമാണ് യഥാര്‍ത്ഥത്തില്‍ നോമ്പ് നല്‍കുന്നത്. ജോയേല്‍ പ്രവാചകനിലൂടെ ദൈവം നമുക്ക് നല്‍കുന്ന സന്ദേശം വ്യക്തവും ശക്തവുമാണ്. എന്തുകൊണ്ട് നാം ദൈവത്തിലേയ്ക്ക് മടങ്ങിച്ചെല്ലണം എന്നതിനുള്ള ഉത്തരമാണത്. കാരണം വ്യക്തി ജീവിതത്തിലും സഭാ ജീവിതത്തിലും സമൂഹ ജീവിതത്തിലും എല്ലാവര്‍ക്കും പലതരത്തിലുള്ള  കുറവുകളുണ്ട്. അതെല്ലാം മാറ്റിയെടുത്ത് പുതിയ ദിശയിലേയ്ക്ക് ജീവിതങ്ങളെ തിരിച്ചുവിടേണ്ടതുമുണ്ട്. അതുകൊണ്ടാണ് അനുതാപവും പരിവര്‍ത്തനവും ആവശ്യമായിരിക്കുന്നത്.

അതുപോലെതന്നെ നോമ്പ് നമുക്ക് തരുന്ന മറ്റൊരു സന്ദേശം കൂടിയുണ്ട്. തന്നെത്തന്നെ നവീകരിക്കാന്‍ ഓരോരുത്തര്‍ക്കും സാധിക്കും എന്നതാണത്. കാരണം ദൈവം വിശ്വസ്തനാണ്, എപ്പോഴും വിശ്വസ്‌നാണ്. അവിടുത്തെ വാഗ്ദാനങ്ങള്‍ അവിടുന്ന് ഒരിക്കലും നിഷേധിക്കുന്നില്ല. നന്മയിലും കരുണയിലും അവിടുന്ന സദാ സമ്പന്നനാണ്. പാപങ്ങള്‍ ക്ഷമിച്ച് പുതിയ തുടക്കം നല്‍കുന്നതിന് അവിടുന്ന് ഉത്സുകനുമാണ്. പുത്രാനുരൂപമായ ഈ ആത്മവിശ്വാസത്തോടെ പുതിയ യാത്ര നമുക്ക് തുടങ്ങാം.

ഒപ്പം ഇതുകൂടി ചിന്തിക്കാം. ഏതൊക്കെ രീതിയില്‍ ഈ നോമ്പ് കാലഘട്ടത്തില്‍ ഈശോയുമായുള്ള ബന്ധത്തില്‍ എനിക്ക് മുന്നേറാന്‍ സാധിക്കും എന്ന്.

(“ഫ്രാന്‍സിസ് പാപ്പയുടെ നോമ്പ് കാല സന്ദേശങ്ങളില്‍ നിന്ന്…” )

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ