ഫ്രാന്‍സിസ് പാപ്പ ബെനെടിക്റ്റ് പതിനാറാമന്‍ പാപ്പായുമായി കൂടിക്കാഴ്ച്ച നടത്തി

ഫ്രാന്‍സിസ് പാപ്പാ ബെനെടിക്റ്റ് പതിനാറാമന്‍ പാപ്പായുമായി  കൂടിക്കാഴ്ച നടത്തുകയും ക്രിസ്തുമസ് ആശംസകള്‍ നേരുകയും ചെയ്തു. ഇന്നലെ ഉച്ചകഴിഞ്ഞാണ്  മാത്തര്‍ എക്ലിസിയാ ആശ്രമത്തില്‍ ബെനെടിക്റ്റ് പതിനാറാമന്‍ പാപ്പായെ കാണുന്നതിനായി ഫ്രാന്‍സിസ് പാപ്പാ എത്തിയത്. ഇതു സംബന്ധിച്ച വിവരങ്ങള്‍ വത്തിക്കാന്‍ കര്യാലയമാണ് പുറത്തു വിട്ടത്.

പതിവുപോലെ ഇരുവരും ഒരുമിച്ചിരുന്നു പ്രാര്‍ത്ഥിക്കുകയും സംഭാഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. കൂടിക്കാഴ്ച ഏകദേശം ഇരുപതു മിനിറ്റുകളോളം നീണ്ടു നിന്നു. പല സാഹചര്യങ്ങളിലും വിശ്രമത്തില്‍ കഴിയുന്ന ബെനെടിക്റ്റ് പാപ്പയുടെ സാന്നിധ്യം ഫ്രാന്‍സിസ് പാപ്പാ ഇഷ്ടപ്പെടുന്നു. വിശ്രമത്തില്‍ കഴിയുന്ന മുത്തച്ഛന്റെ അടുത്തെത്തുന്നപോലെയാണ് സ്നേഹത്തോടെയും സന്തോഷത്തോടുംകൂടി ഫ്രാന്‍സിസ് പാപ്പാ ബെനെടിക്റ്റ് പതിനാറാമന്‍ പാപ്പായുടെ പക്കലെയ്ക്ക് ഓടിയെത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply