അപൂർവ  മസ്തിഷ്ക രോഗം ബാധിച്ച കുട്ടികളുടെ കുടുംബാംഗങ്ങളുമായി പാപ്പാ കൂടിക്കാഴ്ച നടത്തി 

‘റെയർ വേഡ്സ് റൺ’ റേസിൽ പങ്കെടുക്കുന്നവരുമായി ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച നടത്തി. ‘എ റെയർ ലൈഫ്’ അസോസിയേഷന്റെ പ്രവർത്തകർ അപൂർവ മസ്തിഷ്കരോഗം ബാധിച്ച ആളുകൾക്ക് പിന്തുണ അർപ്പിച്ചു കൊണ്ട് നടത്തുന്ന പരിപാടിയാണ് ‘റെയർ വേഡ്സ് റൺ’. പ്രതീക്ഷയോടെ മുന്നേറുന്നതിനു പാപ്പയുടെ സഹായവും അനുഗ്രഹവും തങ്ങൾക്കു ആവശ്യമാണെന്ന് അവർ അഭ്യർത്ഥിച്ചു.

“പോസിറ്റീവ് ആയ തലങ്ങളെ എങ്ങനെ കാണണമെന്ന് നിങ്ങൾക്കറിയാമെന്ന് അസോസിയേഷന്റെ പേര് സൂചിപ്പിക്കുന്നു. രോഗം അപൂർവ്വമോ അത്യപൂർവ്വമോ ആയിക്കൊള്ളട്ടെ. ജീവിതവും അപൂർവമായ ഒന്നാണ്. നല്ല വീക്ഷണം സ്നേഹത്തിന്റെ അത്ഭുതമാണ്. നെഗറ്റീവ് സാഹചര്യങ്ങളിൽ നന്മയെ എങ്ങനെ കണ്ടെത്തണം എന്ന് അതിനറിയാം. അന്ധകാരത്തിന്റെ മധ്യത്തിൽ ചെറിയ തീനാളത്തെ എങ്ങനെ കാത്തു സൂക്ഷിക്കണം എന്ന് സ്നേഹത്തിനറിയാം,” പാപ്പാ പറഞ്ഞു.

വ്യത്യസ്തതകൾ നിറഞ്ഞ രോഗാവസ്ഥയിലും അവരെ ശക്തിപ്പെടുത്തുവാൻ സ്നേഹത്തിനു കഴിയും എന്ന് ഫ്രാൻസിസ് പാപ്പാ മാതാപിതാക്കളെ ഓർമിപ്പിച്ചു. ജനിതക വ്യത്യസ്തതകൾ കൊണ്ട് ആൺ കുട്ടികളിൽ മാത്രം കണ്ടുവരുന്ന അത്യപൂർവ മസ്തിഷ്ക രോഗമാണ് അല്ലാൻ-ഹെർൻഡൺ-ഡഡ്ലി സിൻഡ്രോം. കുട്ടികളിലെ മസ്തിഷ്ക വളർച്ചയെ ബാധിക്കുന്ന ഈ രോഗം ലോകത്തിൽ 200 പേരിൽ മാത്രമാണ് സ്ഥിതീകരിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here