വിശ്വാസം പരീക്ഷിക്കപ്പെടുമ്പോഴാണ് സഹനങ്ങൾ ഉണ്ടാവുക: ഫ്രാൻസിസ് മാർപ്പാപ്പ

വിശ്വാസം പരീക്ഷിക്കപ്പെടുമ്പോഴാണ് സഹനങ്ങൾ ഉണ്ടാവുന്നതെന്ന് മാർപ്പാപ്പ. വിശുദ്ധ യാക്കോബിന്റെ ലേഖനഭാഗം വായിച്ച് സന്ദേശം നൽകവേയാണ് സഹനശക്തിയുടെയും ക്ഷമാശീലത്തിന്റെയും പ്രാധാന്യത്തെപ്പറ്റി മാർപ്പാപ്പ പരാമർശിച്ചത്.

ജീവിതത്തിലുണ്ടാവുന്ന പരീക്ഷണങ്ങളുടെ സഹനം എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്താണ്? മാർപ്പാപ്പ ചോദിച്ചു. ഉത്തരവും അവിടുന്ന് തന്നെ വ്യക്തമാക്കുകയും ചെയ്തു. ഒരു ക്രൈസ്തവന്റെ ക്ഷമാശീലമെന്നാൽ പരിത്യാഗമോ തോൽവിയോ അല്ല. മറിച്ച് ഈലോകത്തിലെ തീർത്ഥാടകരായ വിശ്വാസികളെ സംബന്ധിച്ച് അതൊരനുഗ്രഹവും നന്മയുമാണ്.

നിങ്ങളൊരു യാത്ര നടത്തുമ്പോൾ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടതായി വരാറില്ലേ. അത്തരം ബുദ്ധിമുട്ടുകൾ ക്ഷമയോടെ സഹിക്കുമ്പോഴാണ് അനുഗ്രഹം വർഷിക്കപ്പെടുന്നത്. ഉദാഹരണത്തിന് അംഗവൈകല്യമോ അസുഖങ്ങളോ ആയി ജനിക്കുന്ന കുട്ടികളെ വളർത്തുന്ന മാതാപിതാക്കൾ ഈ നന്മ സ്വന്തമാക്കുന്നവരാണ്. കാരണം അവർ ചിന്തിക്കുന്നത് ഈ കുഞ്ഞിനെ ഞങ്ങൾക്ക് ജീവനോടെ ദൈവം നൽകിയല്ലോ എന്നാണ്. പിന്നീട് ആ കുഞ്ഞിന്റെ കുറവുകൾ ക്ഷമാപൂർവ്വം ഏറ്റെടുത്ത് അവർ ജീവിക്കുന്നു. അതുവഴി അവർ അനുഗ്രഹീതരാവുകയും ചെയ്യുന്നു.

ക്ഷമാശീലം എന്ന വാക്ക് ഒരു ഉത്തരവാദിത്വവും നമ്മിൽ വച്ചുതരുന്നുണ്ട്. അതിനെ കടന്നുപോകാൻ അനുവദിക്കുന്നതിന് പകരം ക്ഷമയോടെയുള്ള സഹനമാണ് അത് നമ്മിൽ നിന്ന് ആവശ്യപ്പെടുന്നത്. യാക്കോബ് ശ്ലീഹായുടെ വാക്കുകൾ അനുസരിച്ച്, സഹനം സമ്പൂർണ്ണ ആനന്ദവും മഹത്വവും പ്രധാനം ചെയ്യുന്നു. മാർപ്പാപ്പ ഓർമ്മിപ്പിച്ചു.

“പല അവസരങ്ങളിലും തള്ളിപ്പറഞ്ഞിട്ടും തന്റെ ജനമായ ഇസ്രായേലിനെ നയിച്ച ഉദാഹരണത്തിലൂടെ ദൈവത്തിന്റെ ക്ഷമാശീലം എത്രമാത്രമാണെന്നത് വ്യക്തമാണ്. അവിടുത്തെ ക്ഷമയ്ക്ക് മറ്റൊരുദാഹരണമാണ് സ്വന്തം പുത്രനെ പാപ പരിഹാര ബലിയായി ലോകത്തിലേയ്ക്കയച്ചത്. ആ സ്നേഹവും ക്ഷമയും നമ്മെ ഓരോരുത്തരേയും ഇപ്പോഴും കാത്തിരിപ്പുണ്ട്. അത് സ്വീകരിക്കാൻ ഒരുങ്ങുക എന്നതാണ് നാം ചെയ്യേണ്ടത്.” മാർപ്പാപ്പ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here