‘സഭ നിങ്ങളെ കാണുന്നു’: ചിലിയിലെയും പെറുവിലെയും ജനങ്ങളോട് പാപ്പാ 

ചിലി, പെറു എന്നിവിടങ്ങളിലേക്കുള്ള അപ്പസ്തോലിക സന്ദർശനത്തിന്  മുന്നോടിയായി പാപ്പാ ഇരു രാജ്യങ്ങളിലെയും  ജനങ്ങൾക്ക് വീഡിയോ സന്ദേശം അയച്ചു. സന്ദേശത്തിൽ ദൈവത്തിൽ നിന്ന് വരുന്ന സന്ദേശം അനുഭവിക്കുവാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ പാപ്പാ ഇരു രാജ്യങ്ങളിലെയും ജനങ്ങളോട് തന്റെ സാമിപ്യം അറിയിക്കുകയും ചെയ്തു.

“തിരസ്സ്ക്കരണത്തി​ന്റേതായ സംസ്കാരം നമ്മെ കൂടുതൽ കൂടുതൽ കീഴടക്കുന്നു. നിങ്ങളുടെ സന്തോഷങ്ങളിലും ദുഃഖങ്ങളിലും പ്രയാസങ്ങളിലും പ്രതീക്ഷകളിലും പങ്കുചേരുവാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ തനിച്ചല്ല. ​ഞാന്‍
നിങ്ങളോടൊപ്പം ഉണ്ട്. സഭ മുഴുവൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു, സഭ നിങ്ങളെ കാണുന്നു” എന്ന് പാപ്പാ സന്ദേശത്തിൽ പറയുന്നു.

ചിലിയിലും പെറുവിലും ഉള്ള സന്ദർശനത്തിന്  ഏതാനും ദിവസം മുൻപാണ് ഫ്രാൻസിസ് മാർപ്പാപ്പ സന്ദേശം അയച്ചത്. ജനുവരി 15 മുതൽ 21  വരെയാണ് പാപ്പായുടെ സന്ദർശനം.  2018​- ലെ​ തന്റെ ആദ്യ സന്ദർശനത്തിൽ പാപ്പാ ആറു നഗരങ്ങൾ സന്ദർശിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply