ലോകത്തിന് സ്ഥിരതയുള്ള കുടുംബ ബന്ധങ്ങള്‍ ആവശ്യമാണ് : ഫ്രാൻസിസ് മാർപാപ്പ

കുടുംബത്തിന്റെ സ്ഥിരത എന്നത്  ഭാവിയിൽ ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണെന്നും അത് പുരുഷന്റെയും സ്ത്രീയുടെയും വിശ്വസ്തവും ശാശ്വതവുമായ ബന്ധത്തില്‍ നിന്നു സൃഷ്ടിക്കപ്പെടുന്നതാണ്  എന്നും വത്തിക്കാനിലെ സ്ഥാനപതികളോട് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.

“ഇന്നത്തെ ബന്ധങ്ങൾ  സ്ഥിരതയുള്ള ജീവിത പദ്ധതികൾക്ക് പ്രാധാന്യം നൽകുന്നു. എന്നാൽ അസ്ഥിരവും  ദുര്‍ബലവും ആയ ബന്ധങ്ങളുടെ  മണലിൽ നിർമിച്ച  വീട് നിലനില്പില്ല.  അതിനുപകരം ദൃഢമായ അടിത്തറ കെട്ടിപ്പടുക്കേണ്ടത്  ഒരു പാറമേലാണ്. പുരുഷനും സ്ത്രീയും കൂട്ടിച്ചേർക്കുന്ന സ്നേഹത്തിന്റെ വിശ്വസ്തവും അവിശ്വസനീയമായ കൂട്ടായ്മയുടെ പാറമേല്‍ പണിതുയര്‍ത്തുന്ന ഭവനങ്ങള്‍ ലളിതവും സൗന്ദര്യവുമുള്ളതുമായ ഒരു കൂട്ടായ്മ ആയിരിക്കും”. പാപ്പ കൂട്ടിച്ചേർത്തു. കുടുംബങ്ങളിലാണ് രാജ്യത്തിന്‍റെ ഭാവിയും വികസനവും ആശ്രയിച്ചിരിക്കുന്നത്. അതുകൊണ്ട്, സർക്കാർ നയങ്ങൾ കുടുംബത്തെ പിന്തുണയ്ക്കുന്നതായിരിക്കണം എന്ന് പാപ്പ ഓർമിപ്പിച്ചു.

പുതിയ വർഷത്തിന്റെ തുടക്കത്തിൽ നയതന്ത്ര പ്രതിനിധികള്‍ക്കും മറ്റ് അംഗങ്ങള്‍ക്കും നൽകിയ പ്രസംഗത്തിലാണ് പാപ്പ ഈ കാര്യം വ്യക്തമാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here