അക്രൈസ്തവരോടുള്ള തെറ്റായ ബഹുമാനം ക്രിസ്തുമസിനെ  വികൃതമാക്കുന്നു: ഫ്രാൻസിസ് പാപ്പാ  

ക്രിസ്തീയ വിശ്വാസികളല്ലാത്തവരോടുള്ള അമിതമായ ബഹുമാനത്തിന്റെ വെളിച്ചത്തിൽ അതിന്റെ സാരാംശം നഷ്ടപ്പെടുത്തുന്നതിന്റെ സാധ്യതയെപ്പറ്റി മാർപ്പാപ്പ മുന്നറിയിപ്പ് നൽകി. തന്റെ പോതുദര്‍ശന വേളയിലാണ് പാപ്പ ക്രിസ്തുമസ് ചൈതന്യം നഷ്ടപ്പെടുത്തരുതെന്ന് ആഹ്വാനം ചെയ്തത്.

“ഒരു തരം വിചിത്രമായ ക്രിസ്തുമസാണ് ഇന്ന് കാണാന്‍ കഴിയുന്നത്. ക്രിസ്ത്യാനികള്‍ അല്ലാത്തവരോടുള്ള ബഹുമാനത്തിന്റെ പേരില്‍ വിശ്വാസത്തെ പാർശ്വവത്കരിക്കുമ്പോള്‍ അതിന്റെ യഥാര്‍ത്ഥ ഉദ്ദേശം ശ്രദ്ധിക്കപ്പെടാതെ പോകുന്നു. പലപ്പോഴും  ഈശോയുടെ ജനനത്തെ കുറിച്ച് പോലും ആരും പരാമര്‍ശിക്കുന്നില്ല”. പാപ്പ ചൂണ്ടിക്കാട്ടി. ഈശോ നമുക്കായി ദൈവം നല്‍കിയ സമ്മാനമാണ് എന്നും ആ സമ്മാനം നാം സ്വീകരിച്ചാല്‍ നമ്മുക്കും മറ്റുള്ളവര്‍ക്ക് സമ്മാനമായി മാറുവാന്‍ കഴിയും എന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply