ബിഷപ്പ് ടോനിനോ ബെല്ലോയെ അനുസ്മരിച്ചു കൊണ്ട്  പാപ്പാ ദക്ഷിണ ഇറ്റലി സന്ദര്‍ശിച്ചു

ഫ്രാന്‍സിസ് പാപ്പാ ദക്ഷിണ ഇറ്റലിയിലെ അലസാനോ, മോള്‍ഫെറ്റ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. സമാധാനത്തിനായി ഉള്ള പ്രവര്‍ത്തനങ്ങളുടെയും സേവനങ്ങളുടെയും പേരില്‍ പ്രശസ്തനായിരുന്ന ബിഷപ്പ് ടോനിനോ ബെല്ലോയുടെ ഇരുപത്തി അഞ്ചാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ചാണ് അദ്ദേഹവുമായി ബന്ധപ്പെട്ട ഈ നഗരങ്ങള്‍ പാപ്പാ സന്ദര്‍ശിച്ചത്.

ആദ്യം അലസനോയില്‍ എത്തിയ പാപ്പാ അവിടെയുള്ള വിശ്വാസികളെ അഭിസംബോധന ചെയ്തശേഷം  മോൾഫെറ്റയിലേയ്ക്കു പോയി. അവിടെ വെച്ചാണ്  ബിഷപ്പ് ടോനിനോ അന്തരിച്ചത്. മോള്‍ഫെറ്റോയിലെ കത്തീഡ്രലില്‍ വിശുദ്ധബലി അർപ്പിച്ച ശേഷം പാപ്പാ തിരികെ റോമിലേക്ക് പോയി.

1935 മാർച്ച് 18 – നു അലസാനോയിലെ ലെക്സി പ്രവിശ്യയിലാണ് ബിഷപ്പ് ജനിച്ചത്. പഠനശേഷം സെമിനാരിയിൽ ചേർന്നു. വൈദിക പട്ടം സ്വീകരിച്ചതിനു ശേഷം അദ്ദേഹം അഗസ്റ്റോയുടെ സെമിനാരിയിൽ വൈസ് റെക്ടറായി നിയമിതനായി. കാത്തലിക് ആക്ഷൻ ഓർഗനൈസേഷന്റെ സഹായിയും ഉഗേന്റോയിലെ സേക്രഡ് ഹാർട്ട് ഇടവകയിലെ അഡ്മിനിസ്ട്രേറ്ററും തൃക്കേസിലെ ഇടവക വൈദികനും ആയി സേവനം ചെയ്തിരുന്നു. 1982 ൽ മോൾഫെറ്റോയുടെ ബിഷപ്പായി നിയമിതനായ അദ്ദേഹം എല്ലാ ഇടവകകളിലും കാരിത്താസിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു.

സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലും സന്നദ്ധ  പ്രവർത്തനങ്ങളിലും സജീവമായിരുന്ന അദ്ദേഹം ക്യാൻസർ ബാധിതനായി മരണത്തിനു കീഴടങ്ങി. 1993 ഏപ്രിൽ  20 – നാണു അദ്ദേഹം മരിച്ചത്. മരിക്കുമ്പോൾ അദ്ദേഹത്തിന് അൻപത്തി എട്ടു വയസായിരുന്നു. അദ്ദേഹത്തിൻറെ നാമകരണ നടപടികൾ 2007 – ൽ ആരംഭിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here