മനുഷ്യക്കടത്തുകാരോട് ഉള്ള പോരാട്ടത്തിൽ അതിനെ അതിജീവിച്ചവരെ ശ്രവിക്കുക: ഫ്രാൻസിസ് പാപ്പാ 

മനുഷ്യക്കടത്തുകാരെ നേരിടുന്നതിനായി അത് അതിജീവിച്ച വ്യക്തികളെ ശ്രവിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണെന്ന് ഫ്രാൻസിസ് പാപ്പാ. ലോക മനു ഷ്യ ക്കടത്തു ദിനത്തോട് അനുബന്ധിച്ചു  യുവജനങ്ങളുമായി നടത്തിയ സംവാദത്തിലാണ് പാപ്പാ ഈ കാര്യം ഓർമ്മിപ്പിച്ചത്. മനുഷ്യക്കടത്തിന് ഇരകളായവരും അതിനെ അതിജീവിച്ചവരും  ആയ ആളുകളോട് സഹവർത്തിത്വത്തിൽ ആകുവാൻ പാപ്പാ യുവജനങ്ങളോട് ആഹ്വാനം ചെയ്തു.

“നിങ്ങൾ ഇടവകകളിലേയ്ക്ക് കടന്നു ചെല്ലുക. അവരു മായി അടുത്തിടപെടുക. അവരെ കാണുകയും ശ്രവിക്കുകയും ചെയ്യുക. മാറ്റം സഹവർത്തിത്വത്തിൽ നിന്ന് തുടങ്ങട്ടെ. അവരുമായി സമ്പർക്കം പുലർത്തുവാൻ നിങ്ങൾ ഭയപ്പെടേണ്ട. നിങ്ങളുടെ ഹൃദയങ്ങൾ തുറക്കുക. അവർ അതിലേയ്ക്ക് കയറട്ടെ. അങ്ങനെ മാറ്റങ്ങൾ കൊണ്ടുവരുവാൻ തയ്യാറാവുക ” എന്ന് ഫ്രാൻസിസ് പാപ്പാ യുവജനങ്ങളോട് പറഞ്ഞു.

സംഘടിത കുറ്റകൃത്യങ്ങൾ നേരിടുന്ന ചെറുപ്പക്കാർക്ക് ആ അപകടങ്ങളെ വിശദീകരിക്കുന്നതിൽ നിർണായക പങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭയത്തെ അതിജീവിക്കുവാനും മനുഷ്യക്കടത്തിന്റെ  മുന്നറിയിപ്പ് അടയാളങ്ങളെ കുറിച്ച് പഠിക്കുവാനും പാപ്പാ യുവജനങ്ങളോട് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply