എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ നേർന്ന് മാർപ്പാപ്പ

ലോകമെമ്പാടുമുള്ള ഒട്ടുമിക്ക രാജ്യങ്ങളിലും മാതൃദിനമായി ആചരിച്ചു വരുന്ന, മേയ് 13-ാംതിയതി മാതാക്കൾക്ക് പ്രത്യേക സന്ദേശവുമായി മാർപ്പാപ്പ.

“ഇന്ന്, ലോകമാതൃദിനത്തിൽ എല്ലാ അമ്മമാർക്കും ഒരു പ്രത്യേക കയ്യടി നേരുന്നു”. ഞായറാഴ്ചത്തെ റെജീന കോളി പ്രാർത്ഥനയുടെ അവസാനം മാർപ്പാപ്പ നേർന്നു. “എല്ലാ അമ്മമാർക്കും ആശംസകൾ അറിയിക്കുന്നു. കുടുംബങ്ങളോട് നിങ്ങൾ കാണിക്കുന്ന കരുതലിനും സ്നേഹത്തിനും നന്ദി പറയുന്നു. നമ്മിൽ നിന്ന് വേർപെട്ട്, സ്വർഗത്തിലിരുന്ന് നമ്മെ വീക്ഷിക്കുകയും നമുക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്ന അമ്മമാരെയും അനുസ്മരിക്കുന്നു” . മാർപ്പാപ്പ കൂട്ടിച്ചേർത്തു.

ഫാത്തിമാ മാതാവിന്റെ തിരുനാൾ ദിനം കൂടിയാണ് ഞായറാഴ്ച. അതുകൊണ്ട് ഈ മാതൃദിനത്തിൽ, നമ്മുടെ സ്വർഗീയ അമ്മയോട് നമുക്ക് പ്രാർത്ഥിക്കാം,  ഞങ്ങളുടെ ഈ യാത്ര മുമ്പോട്ടു കൊണ്ടുപോകാൻ ഞങ്ങളെ സഹായിക്കണമേയെന്ന്. മാർപ്പാപ്പ ഓർമ്മിപ്പിച്ചു!

Leave a Reply