ക്യൂബൻ യുവാക്കളെ ധൈര്യപ്പെടുത്തി പാപ്പായുടെ വീഡിയോ സന്ദേശം 

ക്യൂബൻ സഭയെ കെട്ടിപ്പടുക്കാൻ ധൈര്യത്തോടെ ഒരുമിച്ച് പ്രവർത്തിക്കുവാൻ  ക്യൂബയിലെ യുവജനങ്ങളോട് ആഹ്വാനം ചെയ്തു ഫ്രാൻസിസ് പാപ്പ വീഡിയോ സന്ദേശ൦ അയച്ചു. ദൈവവിളി ശ്രവിക്കാൻ ഒരിക്കലും ഭയപ്പെടരുതെന്നും പാപ്പ സന്ദേശത്തിലൂടെ പറഞ്ഞു.

യേശുവിനോടുള്ള  സ്‌നേഹത്തിൽ ആയിരിക്കുവാനും ക്യൂബയിലെ കത്തോലിക്കാ സഭയുടെ പുരോഗതിക്കായി പ്രവർത്തിക്കുവാനും പാപ്പാ  അവരെ പ്രോത്സാഹിപ്പിച്ചു. “ദൈനംദിന സാഹചര്യങ്ങളിൽ ദൈവം വിളിക്കുന്നുണ്ട്. ഉദാരമതിയായിരിക്കുക, കർത്താവിനായി  നിങ്ങളുടെ ഹൃദയം തുറക്കുക” എന്ന് പാപ്പാ കൂട്ടിച്ചേർത്തു.

പനാമയിലെ വേൾഡ് യൂത്ത് ദിനവും 2018 നവംബറിൽ സാന്റിയാഗോയിൽ  നടക്കുന്ന ക്യൂബൻ സമ്മേളനവും ക്യൂബൻ സഭയുടെ വളർച്ചയ്ക്കുള്ള അവസരങ്ങൾ ആണ്.  നിങ്ങൾ തനിച്ചല്ലെന്ന് അറിയുക, നാം ഉൾക്കൊള്ളുന്ന ഭൗതികമായ സമൂഹത്തിൽ നിന്ന് മാത്രമേ നമുക്ക് അത് നിർമ്മിക്കാൻ കഴിയൂ എന്ന്  പാപ്പ ഓർമിപ്പിച്ചു.

ക്യൂബയുടെ യുവജനങ്ങളെ “ദേശസ്നേഹികൾ” എന്നു വിളിച്ച പാപ്പ അവരുടെ രാജ്യത്തെ സ്നേഹിക്കാനും എപ്പോഴും മുന്നോട്ട് പോകുവാനും മുന്നോട്ട് നോക്കുവാനും യേശുവിനെ സ്നേഹിക്കുവാനും ആഹ്വാനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here