പാപ്പയുടെ നോമ്പ് സന്ദേശം 6 – നോ എന്ന് പറയാനുള്ള സമയം

ആകയാല്‍ ദൈവത്തിനു വിധേയരാകുവിന്‍, പിശാചിനെ ചെറുത്തു നില്‍ക്കുവിന്‍, അപ്പോള്‍ അവന്‍ നിങ്ങളില്‍നിന്ന് ഓടിയകന്നുകൊള്ളും (യാക്കോബ്: 4:7)

കൃപയുടെ ഈ കാലഘട്ടത്തില്‍ ദൈവപിതാവിന്റെ കരുണയുള്ള ഹൃദയത്തിലേയ്ക്ക് തിരിച്ചുപോകേണ്ടിയിരിക്കുന്നു, അവിടുത്തെ കരുണയുള്ള കണ്ണുകളിലേയ്ക്ക് നോക്കേണ്ടിയിരിക്കുന്നു. ദൈവത്തിന്റെ മക്കള്‍ എന്ന മഹത്വത്തിലേയ്ക്ക് നമ്മെ നയിക്കുന്ന, അവിടുത്ത കരുണയുടെ വിജയത്തിലേയ്ക്ക് എത്തിക്കുന്ന പാതയാണ് നോമ്പിന്റേത്. അടിമത്തത്തില്‍ നിന്ന് സ്വാതന്ത്രത്തിലേയ്ക്കും സഹനത്തില്‍ നിന്ന് സന്തോഷത്തിലേയ്ക്കും മരണത്തില്‍ നിന്ന് ജീവനിലേയ്ക്കും നയിക്കുന്ന പാതയാണത്. അതുകൊണ്ട് നോമ്പെന്നാല്‍ നോ എന്ന് പറയാനുള്ള സമയമാണ്. നിസംഗതയോടും അന്യരുടെ ജീവിതം ഞാന്‍ പരിഗണിക്കേണ്ടതില്ല എന്ന മനോഭാവത്തോടും ജീവിതത്തെ വളരെ നിസാരവും ഉപരിപ്ലവമായ ഒന്നായും കണക്കാക്കുന്നതിനോടും നോ എന്ന് പറയാനുള്ള സമയം. അതുപോലെതന്നെ പൊള്ളയും വിഷമയമുള്ളതുമായ വാക്കുകളോടും കഠിനവും ക്രൂരവുമായ വിമര്‍ശനങ്ങളോടും കാര്യഗൗരവം മനസിലാക്കാതെയുള്ള പ്രവര്‍ത്തനങ്ങളോടും നോ എന്ന് പറയേണ്ടിയിരിക്കുന്നു. സ്വന്തം മനസാക്ഷിയെ ന്യായീകരിക്കുന്ന തരത്തിലുള്ള പ്രാര്‍ത്ഥനകളും സ്വയം ബഹുമാനം തോന്നുന്ന രീതിയിലുള്ള ദാനധര്‍മ്മങ്ങളും സ്വയം തൃപ്തിപ്പെടുത്തുന്ന ഉപവാസവും നോ പറഞ്ഞ് ഉപേക്ഷിക്കേണ്ടവയുടെ കൂട്ടത്തിലുള്ളതാണ്. അതായത്, വിശ്വാസത്തെ താഴ്ത്തിക്കെട്ടുന്ന രീതിയിലുള്ള ആത്മീയ പ്രവര്‍ത്തികള്‍ ഉപേക്ഷിക്കുക എന്നുകൂടിയാണ് നോമ്പിലൂടെ ലക്ഷ്യം വയ്‌ക്കേണ്ടത്. പകരം ഒഴിവാക്കലിന്റെ, ഉപേക്ഷിക്കലിന്റെ സംസ്‌കാരം ഉള്‍ക്കൊള്ളുന്ന നോമ്പുകാല പ്രവര്‍ത്തികള്‍ കൈക്കൊള്ളാം. യേശുവിനോട് കൂടുതല്‍ അടുക്കാന്‍ ഏറ്റവും അത്യാവശ്യമായി ഞാന്‍ വെറുത്തുപേക്ഷിക്കേണ്ടത് എന്തിനെയൊക്കെയാണെന്ന് ചിന്തിക്കുകയും ചെയ്യാം…

(ഫ്രാന്‍സിസ് പാപ്പായുടെ നോമ്പുകാല സന്ദേശങ്ങളില്‍ നിന്ന്)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ