കത്തോലിക്ക-ലൂതറന്‍ സഭകള്‍ക്കിടയിലുള്ള ഭിന്നതകള്‍ തരണം ചെയ്യാന്‍ സാധിക്കും: പാപ്പ 

കത്തോലിക്ക-ലൂതറന്‍ സഭകള്‍ക്കിടയിലുള്ള ഭിന്നതകള്‍ പൂര്‍ണ്ണമായി തരണം ചെയ്യാന്‍ ദൈവസഹായത്താല്‍ ഭാവിയില്‍ സാധിക്കുമെന്ന് പ്രത്യാശ അര്‍പ്പിക്കുന്നതായി ഫ്രാന്‍സിസ് പാപ്പ.

ജര്‍മ്മനിയില്‍ നിന്നെത്തിയ ലൂതറന്‍ ഇവാഞ്ചലിക്കല്‍ സമൂഹത്തിന്റെയും ലൂതറന്‍ സമൂഹത്തിന്റെ ആഗോള സംയുക്തസമിതിയുടെയും പ്രതിനിധികളെ  വത്തിക്കാനില്‍ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സിസ് പാപ്പാ.

ഇരുവിഭാഗങ്ങള്‍ക്കുമിടയില്‍ ഉണ്ടായിരുന്ന തെറ്റിദ്ധാരണകളെ അതിജീവിക്കാന്‍ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്താലും സുവിശേഷത്തിന്റെ യുക്തിയിലധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളാലും ലൂതറന്‍ കത്തോലിക്കാസഭാസമൂഹങ്ങളുടെ ഔപചാരിക സംഭാഷണങ്ങളാലും കഴിഞ്ഞിട്ടുണ്ടെന്നും പാപ്പാ പറഞ്ഞു.

ആത്മാര്‍ത്ഥ ഹൃദയത്തോടെ പരസ്പരം സ്‌നേഹിക്കാനും പീഡിപ്പിക്കപ്പെടുകയും ദുരിതമനുഭവിക്കുകയും ചെയ്യുന്ന സഹോദരങ്ങള്‍ക്ക് സാന്ത്വനമേകുന്നതിന് സഹകരിച്ചു പ്രവര്‍ത്തിക്കാനും വിളിക്കപ്പെട്ടവരാണ്  കത്തോലിക്കരും ലൂതറന്‍ സഭാനുയായികളെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply