മാതാപിതാക്കൾ മക്കളെ പക്വതയുള്ളവരാക്കുവാൻ സഹായിക്കുന്നു: ഫ്രാൻസിസ് പാപ്പാ

കുട്ടികളെ പക്വതയുള്ളവരായി വളർത്തുവാൻ  മാതാപിതാക്കളുടെ പങ്കു വളരെ വലുതാണെന്ന് ഫ്രാൻസിസ് പാപ്പാ. വിശുദ്ധ പത്രോസിന്റെ ചതുരത്തിൽ കൂടിയിരുന്ന വിശ്വാസികളോടാണ് പാപ്പാ  മക്കളുടെ വളർച്ചയിൽ മാതാപിതാക്കളുടെ പ്രാധന്യം ചൂണ്ടിക്കാട്ടിയത്. കുട്ടികളുടെ ശരിയായ വളർച്ച ഓരോ കുടുംത്തിന്റെയയും സന്തോഷത്തിനു കാരണമാകും എന്നും പാപ്പാ ഓർമ്മിപ്പിച്ചു.

“വിശുദ്ധ ഗ്രന്ഥം ഈശോയും മാതാവും യൗസേപ്പിതാവും നയിച്ച ജീവിതത്തിന്റെ വിശുദ്ധമായ അനുഭവത്തിലേക്കാണ് നമ്മെ ക്ഷണിക്കുക. അവർ ഒത്തൊരുമിച്ചു ഒരു കുടുംബമായി പരസ്പര സ്നേഹത്തിലും ദൈവത്തിലുള്ള വിശ്വാസത്തിലും വളർന്നു” എന്ന് ഫ്രാൻസിസ് പാപ്പാ കൂട്ടിച്ചേർത്തു. തങ്ങളുടെ മകനെ ദേവാലയത്തിൽ സമർപ്പിക്കുക വഴി മാതാവും യൗസേപ്പിതാവും പാരമ്പരാഗത നിയമങ്ങൾ പൂർത്തീകരിച്ചു എന്നും അത് ദൈവം ഓരോ വ്യക്തിയുടെയും മാത്രമല്ല കുടുംബ ചരിത്രത്തിന്റെയും കൂടിയാണ് എന്ന് തെളിയിക്കുവാനായിരുന്നു എന്നും പാപ്പാ പറഞ്ഞു.

എല്ലാ കുടുംബങ്ങളും ദൈവത്തിന്റെ  പ്രാധാന്യത്തെ കുറിച്ച് അറിയുന്നതിനാണ് വിളിക്കപ്പെട്ടിരിക്കുന്നതെന്നും കുട്ടികളെ പഠിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്തു കൊണ്ട് ജീവന്റെ ഉറവിടമായ ദൈവത്തിലേക്ക് എത്തിക്കുകയാണ് ചെയ്യേണ്ടതെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here