ഉത്തര-ദക്ഷിണകൊറിയൻ ഉച്ചകോടിക്കായി മാർപാപ്പ പ്രാർത്ഥിക്കുന്നു  

ഇരുപത്തിയേഴാം തിയതി വെള്ളിയാഴ്ച ഉത്തര-ദക്ഷിണ കൊറിയകളുടെ അതിര്‍ത്തിപ്രദേശമായ പാന്‍മുന്‍ജെയോമില്‍ നടക്കുന്ന ഉച്ചകോടിക്കു  വേണ്ടി പ്രാർത്ഥിക്കുവാൻ ഫ്രാൻസിസ് മാർപാപ്പ അഭ്യർത്ഥിച്ചു. ബുധനാഴ്ച നടന്ന പൊതു കുടിക്കാഴ്ചയിലാണ് പാപ്പ ഉത്തര-ദക്ഷിണകൊറിയകള്‍ക്കു വേണ്ടി പ്രാർത്ഥിക്കുവാൻ അഭ്യർത്ഥിച്ചത്.

“കൊറിയയിലും  ലോകം മുഴുവനിലും സമാധാനം  ഉറപ്പാക്കാൻ ഉള്ള സംഭാഷണം ആരംഭിക്കുന്നതിന് അനുകൂലമായ അവസരം ആണ് ഇത്” എന്ന് പാപ്പ പറഞ്ഞു.

“സമാധാനം ആഗ്രഹിക്കുന്ന കൊറിയൻ ജനതയ്ക്ക് പ്രാർത്ഥനയും സഭ മുഴുവന്‍റെയും സാമീപ്യവും ഉറപ്പുനൽകുന്നു” എന്ന് കൊറിയൻ ജനതയെ അഭിസംബോധന ചെയ്തു കൊണ്ട് പാപ്പ അറിയിച്ചു.

രാഷ്ട്രീയ ഉത്തരവാദിത്വങ്ങൾ ഉള്ളവർക്ക്  പ്രത്യാശയുടെ ധൈര്യം ആവശ്യമാണ്. എല്ലാവരുടെയും നന്മയ്ക്കായി ആത്മവിശ്വാസത്തോടെ തുടരുവാൻ പാപ്പ അവരെ പ്രോത്സാഹിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ