ആഫ്രിക്കയിൽ സമാധാനം പുനസ്ഥാപിക്കുവാൻ ഫ്രാൻസിസ് പാപ്പാ പ്രാർത്ഥിക്കുന്നു

സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് ഫ്രാൻസിസ് പാപ്പാ. ആഫ്രിക്കയിൽ ആക്രമണങ്ങൾ അവസാനിപ്പിക്കണം എന്നും സമാധാനം വീണ്ടെടുക്കണം എന്നും ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്‌തു. ഞായറാഴ്ച നടന്ന റെജീന കൊയിലിയിലാണ് പാപ്പാ ഈ കാര്യം അഭിപ്രായപ്പെട്ടത്.

അടുത്തിടെ ആഫ്രിക്കയിൽ നടന്ന ആക്രമണത്തിൽ ഒരു പുരോഹിതനും നിരവധി ആളുകളും കൊല്ലപ്പെട്ട സംഭവത്തിൽ പാപ്പാ അനുശോചനം രേഖപ്പെടുത്തി. മാതാവിനോടുള്ള മാധ്യസ്ഥതയിലൂടെ അക്രമണങ്ങളോട് ‘നോ’ പറയുവാനുള്ള ധൈര്യം ജനങ്ങൾക്കു ദൈവം നൽകട്ടെ എന്ന് പാപ്പാ പറഞ്ഞു. ഒപ്പം തന്നെ അദ്ദേഹം  2015 ആഫ്രിക്ക സന്ദർശിച്ച കാര്യം ഓർമിപ്പിക്കുകയും അതിൽ സതോഷം അറിയിക്കുകയും ചെയ്തു.

കഴിഞ്ഞ ആഴ്ച ബാൻകി എന്ന സ്ഥലത്തു നടന്ന ആക്രമണത്തിൽ ഒരു വൈദികനും ഇരുപത്തഞ്ചിൽ അധികം വിശ്വാസികളും കൊല്ലപ്പെട്ടിരുന്നു. നൂറിലധികം ആളുകൾക്ക് പരിക്കേറ്റതായി റെഡ് ക്രോസ്സ് പ്രവർത്തകർ രേഖപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here