“കരുണയുള്ളവരായിരിക്കുക” നവവൈദികരോട് മാർപ്പാപ്പ

കരുണ കാണിക്കുന്നതിൽ മടുപ്പുണ്ടാവരുതെന്ന്, ദൈവവിളിക്കുവേണ്ടിയുള്ള പ്രാർത്ഥനാദിനത്തിൽ താൻ അഭിഷേകം ചെയ്ത പതിനാറ് നവവൈദികരോട് മാർപ്പാപ്പ പറഞ്ഞു. പട്ടം കൊടുക്കൽ ശശ്രൂഷയിലെ സന്ദേശത്തിലാണ് മാർപ്പാപ്പ കരുണയുടെ പ്രാധാന്യത്തെക്കുറിച്ച് നവവൈദികരോട് സംസാരിച്ചത്.

നിങ്ങളുടെ തന്നെ പാപങ്ങളും ദുഖങ്ങളും അതിലെല്ലാം ആശ്വാസം നൽകിയ യേശുവിനെയും ഓർത്ത് കരുണയുള്ളവരായിരിക്കുക. മാർപ്പാപ്പ കൂട്ടിച്ചേർത്തു.

ഈസ്റ്റർ കഴിഞ്ഞുള്ള നാലാം ഞായറാഴ്ചയാണ് എല്ലാ വർഷവും ദൈവവിളിയുടെ പ്രാർത്ഥനാദിനമായി ആചരിച്ചു വരുന്നത്. നല്ലിടയന്റെ ഞായർ എന്നും ഈ ദിനം അറിയപ്പെടുന്നു. വിള നിലത്തേക്ക് വേലക്കാരെ അയയ്ക്കാന്‍  വിളവിന്റെ നാഥനോട് പ്രാർത്ഥിക്കുവിൻ എന്ന യേശുവിന്റെ ആഹ്വാനമനുസരിച്ചാണ് ഈ പ്രത്യേക ദിനാചരണം. എല്ലാ ദൈവവിളികൾക്കും സഭ ഒരുപോലെ പ്രാധാന്യം നൽകുന്നുണ്ടെങ്കിലും ഈ ഞായറാഴ്ച പുരോഹിത, ഡീക്കൻ പദവികളിലാണ് ശ്രദ്ധ ചെലുത്തിയിരിക്കുന്നത്. കാരണം മതപരവും അപ്പസ്തോലികവും ഭൗതികവും പ്രേഷിതവുമായ ഒരു ജീവിതാവസ്ഥയാണല്ലോ പുരോഹിതരുടേത്.

ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ളവരാണ് ഇത്തവണ മാർപ്പാപ്പയിൽ നിന്ന് അഭിഷിക്തരായ പതിനാറ് വൈദികർ. അഞ്ച് റോമൻ സ്വദേശികളെക്കൂടാതെ മൂന്ന് ഇന്ത്യക്കാരും ക്രൊയേഷ്യ, വിയറ്റ്നാം, മ്യാൻമർ, കൊളംബിയ, എൽ സാൽവദോർ, മഡഗാസ്കർ, റൊമാനിയ, പെറു എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരുമാണ് ഉണ്ടായിരുന്നത്.

നിങ്ങളുടെ പ്രഘോഷണങ്ങൾ ദൈവജനത്തെ പരിപോഷിപ്പിക്കട്ടെ, നിങ്ങളുടെ ജീവിത പരിമളം ദൈവ വിശ്വാസികൾക്ക് സന്തോഷവും സഹായവും പ്രദാനം ചെയ്യട്ടെ, നിങ്ങളുടെ വാക്കുകളും പ്രവർത്തിയും ദൈവഭവനത്തിന്റെ, സഭയുടെ ആത്മീയ വളർച്ചയ്ക്കും കാരണമാകട്ടേ, ദൈവജനത്തെയും അതുവഴി ദൈവത്തെയും സേവിക്കുക എന്നത് മാത്രമാകട്ടേ നിങ്ങളുടെ ലക്ഷ്യം. മാർപ്പാപ്പ ആശംസിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here