ജറുസലേമിലെ സ്ഥിതിഗതി വിലയിരുത്തി ഫ്രാന്‍സിസ് പാപ്പയും തുർക്കി പ്രസിഡന്റും

ജറുസലേമിന്റെ സ്ഥിതിഗതി വിലയിരുത്താൻ പാപ്പയും തുർക്കി പ്രസിഡന്റും ടെലിഫോണിലൂടെ ചർച്ചകൾ നടത്തി. ജറുസലേമിലെ നിലവിലെ സ്ഥിതി വിലയിരുത്തുവാൻ പ്രസിഡണ്ട് ടൈപ്പ് എർദോഗാൻ ആണ് പാപ്പയെ ഫോണിൽ ബന്ധപ്പെട്ടത്. ഇരുവരും ഇന്നലെ നടത്തിയ സംഭാഷണം എർദോഗാൻ മുൻകൈയെടുത്തു നടത്തിയതാണെന്നു വത്തിക്കാൻ പ്രസ് ഓഫീസ് സ്ഥിരീകരിച്ചു.

യുഎൻ ന്റെ നേതൃത്വത്തിൽ ഇസ്രായേലിന്റെ തലസ്ഥാനമായ ജറുസലേമിനെ  സംരക്ഷിക്കുന്നതിനും ആയി വിളിച്ചു ചേർത്ത സമ്മേളനവും  തുടർ നടപടികളിലും  ഇരുനേതാക്കളും സംതൃപ്തരാണ്. ഡിസംബർ 6 നു ട്രംപ്  ഇസ്രായേലിന്റെ തലസ്ഥാനമായി  ജറുസലേമിനെ അംഗീകരിക്കുകയും യു എസ് എംബസി ജറുസലേമിലേയ്ക്ക് മാറ്റുവാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ജറുസലേമിന് വേണ്ടി പ്രാർത്ഥിക്കുവാനും അതിന്റെ നിലവിലെ സ്ഥിതി സംരക്ഷിക്കുവാനും ആവശ്യപ്പെട്ടതിനു മണിക്കൂറുകൾക്കു ശേഷമായിരുന്നു ട്രംപിന്റെ ഈ പ്രഖ്യാപനം.

ജറുസലേമിലെ സംരക്ഷണത്തെ വളരെ ആശങ്കയോടെയാണ് പാപ്പാ കാണുന്നത്. തന്റെ ക്രിസ്തുമസ് സന്ദേശത്തിലും പ്രശ്നങ്ങളാൽ വലയുന്ന ജറുസലേമിൽ സമാധാനം വീണ്ടെടുക്കുന്നതിനായി അദ്ദേഹം  പ്രാർത്ഥിച്ചിരുന്നു. അതിർത്തികളിൽ സമാധാനം വീണ്ടെടുക്കുവാനും നേതാക്കൾ തമ്മിൽ സമാധാനപരമായ തീരുമാനങ്ങൾ എടുക്കുന്നതിനും ആയി പ്രാർത്ഥിക്കുവാൻ അന്ന് പാപ്പ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ കൂടിയിരുന്ന വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു.

Leave a Reply