ലോക പരിസ്ഥിതി ദിന സന്ദേശം നല്‍കി പാപ്പായുടെ ട്വീറ്റ്

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള കൃപ നമ്മിലുണര്‍ത്തണമേ എന്ന് പാപ്പ.

ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച്  തന്റെ ട്വിറ്ററില്‍ കുറിച്ച സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പാ ഇക്കാര്യം പറഞ്ഞത്.

”കര്‍ത്താവേ, ഞങ്ങളുടെ ഈ ഭൂമിയെയും അങ്ങ് സൃഷ്ടിച്ച സകലജീവജാലങ്ങളെയും പ്രതി സ്തുതിയുടെയും നന്ദിയുടെയും ഭാവം ഞങ്ങളിലുണര്‍ത്തേണമേ” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചത്.

പ്ലാസ്റ്റിക്കിനെതിരായ പോരാട്ടമാണ് ഇക്കൊല്ലത്തെ പരിസ്ഥിതി ദിനാചരണത്തിന്റെ പ്രമേയം. ഇക്കൊല്ലത്തെ പരിസ്ഥിതി ദിനത്തിന് നേതൃത്വം നല്‍കുന്നത് ഇന്ത്യ ആണ്.

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

Leave a Reply