കുട്ടികൾക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് പാപ്പായുടെ ട്വീറ്റ് 

കുട്ടികൾക്ക് വേണ്ടി  പ്രാർത്ഥിക്കുവാൻ ആഹ്വാനം ചെയ്തുകൊണ്ട് പാപ്പായുടെ ട്വീറ്റ്.  ലോകത്തിലേക്കു കടന്നു വരുവാൻ കഴിയാതെ പോയ കുട്ടികൾക്കും വിശപ്പിനാൽ കരയുന്ന കുട്ടികൾക്കും കളിപ്പാട്ടങ്ങൾ പിടിക്കേണ്ട പ്രായത്തിൽ യുദ്ധോപകരണങ്ങൾ കളിക്കോപ്പുകളാക്കുന്ന കുട്ടികൾക്കും വേണ്ടി ഇന്നേ ദിവസം പ്രാർത്ഥിക്കാം എന്ന് പാപ്പ തന്റെ ട്വിറ്റെറില്‍ കുറിച്ചു. ഇരുപത്തി എട്ടാം തീയതി പോസ്റ്റ് ചെയ്ത ട്വീറ്റിലാണ് പാപ്പ ഈ കുട്ടികൾക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

ക്രിസ്തുമസ് ദിനത്തിലും പാപ്പ കുട്ടികൾക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ ആവശ്യപ്പെട്ടിരുന്നു. അന്ന് പാപ്പ കുട്ടികൾക്കും സമാധാനം പുന:സ്ഥാപിക്കുവാൻ ആഗ്രഹിക്കുന്നവർക്കുമായി തന്റെ ശ്ലൈഹിക ആശീർവാദം നൽകിയിരുന്നു. പോപ്പ് ഫ്രാൻസിസ് @ പൊന്തിഫെക്സ്‌ എന്നപേരിൽ ആരംഭിച്ച പാപ്പയുടെ ട്വിറ്റെർ അകൗണ്ട് 2017 ഒക്ടോബർ 11  ന്നോടെ 40 മില്ല്യൻ ഉപഭോക്താക്കളിൽ എത്തി എന്ന് വത്തിക്കാൻ സെക്രട്ടറിയേറ്റ് അറിയിച്ചിരുന്നു. ഒൻപതു  ഭാഷകളിൽ ഉള്ള ഈ ട്വിറ്റർ അകൗണ്ടിന്റെ വായനക്കാരിൽ മൂന്നിൽ ഒന്നും ഇംഗ്ലീഷുകാരാണ്.

Leave a Reply