മനുഷ്യജീവിതത്തെ സംബന്ധിച്ച ധാർമിക മാനദണ്ഡങ്ങൾ പാലിക്കണം: പാപ്പാ 

സഭയുടെ പ്രോ-ലൈഫ് പഠിപ്പിക്കലുകൾ പ്രചരിപ്പിക്കാനും നടപ്പാക്കാനുമുള്ള തങ്ങളുടെ പ്രതിബദ്ധതയിൽ വിശ്വസ്തരും  സ്ഥിരതയുള്ളവരുമായി  തുടരാൻ കത്തോലിക്കാ ഡോക്ടർമാരെ ഫ്രാൻസിസ് മാർപാപ്പ പ്രോത്സാഹിപ്പിച്ചു.

ക്രൊയേഷ്യൻ തലസ്ഥാനമായ സാഗ്രെബിലെ അവരുടെ 25-ാം ലോക സമ്മേളനത്തിനു മുന്നോടിയായി വേൾഡ് ഫെഡറേഷൻ ഓഫ് കാത്തലിക് മെഡിക്കൽ അസോസിയേഷന്റെ (FIAMC) 22 പ്രതിനിധികളോടാണ് പാപ്പ ഇക്കാര്യം ആഹ്വാനം ചെയ്തത്.

“ഹ്യൂമനോ  വിറ്റെ ‘മുതൽ ലാഡോറ്റ സീ വരെയുള്ള” സാൻക്റ്റിറ്റി ഓഫ് ലൈഫ് ആൻഡ് ദി മെഡിക്കൽ പ്രൊഫഷൻ ” എന്നതാണ് മെയ് 30-ജൂൺ 2-വരെ നടക്കുന്ന  കോൺഗ്രസിന്റെ പ്രമേയം.

അസുഖം ബാധിച്ച ഒരാളുടെ വ്യക്തിത്വവും അന്തസ്സും സ്ഥായിയായ അവകാശങ്ങളും ജീവിക്കാനുള്ള അവകാശവും ഉറപ്പുവരുത്തണമെന്നും ഡോക്ടർമാരോട് പാപ്പ പറഞ്ഞു.

ധാർമ്മിക തത്ത്വങ്ങൾ പാലിക്കാതെ ദുർബലരെ ചൂഷണം ചെയ്യുന്നതും, നന്നാക്കുവാനുള്ള യന്ത്രമായി രോഗിയെ കാണുന്ന പ്രവണതയും എതിർക്കണം എന്നും പാപ്പ കൂട്ടിച്ചേർത്തു.

Leave a Reply