ദിവ്യകാരുണ്യ വെളിച്ചമായി പാപ്പയുടെ  ഓസ്തിയ സന്ദര്‍ശനം

ദിവ്യകാരുണ്യ വെളിച്ചവുമായിട്ടാണ് പാപ്പാ ഫ്രാന്‍സിസ് ഓസ്തിയയില്‍ എത്തുന്നതെന്ന് റോമാരൂപതയുടെ സഹായ മെത്രാന്‍, ബിഷപ്പ് പാവുളോ ലൊജുഡീസ്. മെയ് 31-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാന്‍ വാര്‍ത്താ വിഭാഗത്തിനു നല്‍കിയ അഭിമുഖത്തിലാണ് ബിഷപ്പ് പാവുളോ പാപ്പായുടെ സന്ദര്‍ശനത്തെ ദിവ്യസ്‌നേഹത്തിന്റെ വെളിച്ചമെന്ന് വിശേഷിപ്പിച്ചത്.
അക്രമത്തിന്റെയും കൊലപാതങ്ങളുടെയും കരിനിഴല്‍ ഈ ദിനങ്ങളില്‍ വീശിയടിച്ച ഈ തീരത്ത് ക്രിസ്തുവിന്റെ സ്‌നേഹസാന്ത്വനമാണ് പാപ്പായുടെ ദിവ്യകാരുണ്യ സന്ദര്‍ശനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിന്മയുടെ കൊടുങ്കാറ്റ് ആഞ്ഞടിക്കുന്ന ഓസ്തിയന്‍ തീരത്തേയ്ക്കും തെരുവുകളിലേയ്ക്കുമുള്ള പാപ്പാ ഫ്രാന്‍സിസിന്റെ ആഗമനവും ദിവ്യകാരുണ്യപ്രദക്ഷിണവും ജനങ്ങള്‍ ഹൃദ്യമായി വരവേല്‍ക്കുന്ന ക്രിസ്തുസാന്നിദ്ധ്യമാണെന്ന് ബിഷപ്പ് പാവുളോ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply