കേരളത്തിന് വേണ്ടി പ്രാർത്ഥിക്കാമെന്നു ഉറപ്പുനൽകി ഫ്രാൻസിസ് പാപ്പാ 

മഹാപ്രളയത്തെ അതിജീവിച്ച കേരളത്തിനായി പ്രാർത്ഥിക്കും ഇന്ന് ഉറപ്പുനൽകി ഫ്രാൻസിസ് പാപ്പാ. നെതർലൻഡ്സിലെ ഇന്ത്യൻ അംബാസിഡർ വേണു രാജാമണിയും ഫ്രാൻസിസ് പാപ്പായും തമ്മിലുള്ള കൂടിക്കാഴ്ച്ചയിലാണ് പാപ്പാ കേരളത്തിന് വേണ്ടി പ്രാർത്ഥിക്കും എന്ന്‌ ഉറപ്പു നൽകിയത്.

മലയാളിയായ രാജാമണി കഴിഞ്ഞ ദിവസം മാർപാപ്പയുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ  പാപ്പായോട് കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയും നേരിട്ട ദുരന്തവും ഒക്കെ വിവരിച്ചു. ഇതു കേട്ട പാപ്പാ പേടിക്കേണ്ടെന്നും കേരളത്തിനായി പ്രാർത്ഥിക്കും എന്നും ഉറപ്പുനൽകി എന്ന്‌ രാജാമണി വെളിപ്പെടുത്തി. പാപ്പായുടെ ജനറൽ ഓഡിയൻസിലും അദ്ദേഹം പങ്കെടുത്തു. ഭാര്യ സരോജ് ഥാപ്പയും ഒപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ