വിമോചന ദൈവശാസ്ത്രജ്ഞന്റെ ജന്മദിനത്തില്‍ പാപ്പയുടെ ആശംസ

വിമോചന ദൈവശാസ്ത്രത്തിന്റെ പിതാവായ ഫാ. ഗൌസ്ടവോ ഗോതിയേര്‍സിന്റെ ജന്മദിനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആശംസകള്‍ അയച്ചു. സഭയോടും പാവപ്പെട്ടവരോടുമുള്ള അദ്ദേഹത്തിന്റെ സേവനത്തിനും പാപ്പ നന്ദി അറിയിച്ചു.

ഫ്രാന്‍സിസ് പാപ്പ അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി പറഞ്ഞു.  ഈ 90 ാം വയസിലും അദ്ദേഹം ‘ദൈവശാസ്ത്ര പ്രവര്‍ത്തനത്തിലൂടെ, ദരിദ്രര്‍ക്കുവേണ്ടിയും സമൂഹത്തില്‍ ഉപേഷിക്കപെട്ടവര്‍ക്ക് വേണ്ടിയും സഭയെയും  മനുഷ്യരാശിയെയും സഹായിച്ചതിന് ദൈവത്തിനും പാപ്പ നന്ദി പറഞ്ഞു.

‘നിങ്ങളുടെ പരിശ്രമത്തിനും ഓരോ വ്യക്തിയുടെയും മനസ്സാക്ഷിയെ വെല്ലുവിളിക്കാനുള്ള നിങ്ങളുടെ വഴിക്കും നന്ദി പറയുന്നു. സുവിശേഷത്തിന്റെ ആനന്ദത്തിനു സാക്ഷ്യം നല്‍കിക്കൊണ്ട് താങ്കളുടെ പ്രാര്‍ത്ഥനയും സേവനവും മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത് തുടരുവാന്‍ സാധിക്കട്ടെ’. മാര്‍പാപ്പ ആശംസിച്ചു.

Leave a Reply