മനോഹരം, വിവാഹം: മാർപാപ്പ

വിവാഹത്തിന്റെയും കുടുംബജീവിതത്തിന്റെയും മാഹാത്മ്യത്തെക്കുറിച്ചും രൂപപ്പെടുത്തലിനെക്കുറിച്ചും അറിവ് നൽകാൻ റോം രൂപതയും റോമൻ കാര്യവാഹകരും ചേർന്ന് സംഘടിപ്പിച്ച കോഴ്സിൽ വിവാഹത്തിന്റെ മനോഹാരിതയെ എടുത്തുകാട്ടി ഫ്രാൻസിസ് മാർപാപ്പ.

പങ്കാളികൾ തമ്മിലുള്ള സ്നേഹവും ഐക്യവുമാണ് ഒരു സമൂഹത്തിന്റെ തന്നെ നിലനിൽപ്പിനാധാരം. പരസ്പരം സഹകരിച്ചുള്ള ഒരു യാത്ര തന്നെയാണത്. പൊതു നന്മയ്ക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കുടുംബജീവിതം. വിവാഹം എന്നത് ഒരു ചടങ്ങ് മാത്രമല്ല, മറിച്ച് പവിത്രമായ ഒരു കൂദാശയാണ്. ജീവിതാന്തം വരെ കാത്തുസൂക്ഷിക്കേണ്ട ഉടമ്പടിയാണ്. മാർപാപ്പ പറഞ്ഞു.

നിരവധി സ്ഥലങ്ങളിൽ ഇതിനോടകം കുടുംബ ജീവിതത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച് സെമിനാറുകളും ക്ലാസുകളും സംഘടിപ്പിക്കുന്നതായി അറിയുന്നു. ആദ്യ നാളുകളിലെ ആഘോഷങ്ങൾ കഴിഞ്ഞ് ജീവിതം മുന്നോട്ടു നീങ്ങുമ്പോഴാണ് പരസ്പരം വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരുന്നത്. ആ സമയങ്ങളിലാണ് യഥാർത്ഥ ക്രിസ്തീയ പങ്കാളിയുടെ ഗുണഗണങ്ങൾ പ്രകടിപ്പിക്കേണ്ടത്. മാർപാപ്പ കൂട്ടിച്ചേർത്തു. കുടുംബ ജീവിതത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച് സാക്ഷ്യം നൽകുന്നവർ, വിവാഹം കഴിക്കാതെ ഒന്നിച്ച് ജീവിക്കുന്നവരിലേക്കും കടന്നുചെന്ന്, വിവാഹമെന്ന പവിത്ര ബന്ധത്തെക്കുറിച്ച് അവർക്ക് സാക്ഷ്യം നൽകണം. മാർപാപ്പ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ