നല്ലതു തിരഞ്ഞെടുക്കുവാനുള്ള ആഹ്വാനവുമായി പാപ്പയുടെ ജനറൽ ഓഡിയൻസ് 

അയൽക്കാരെ വേദനിപ്പിക്കാതെ ഇരിക്കുന്നത് കൊണ്ട് മാത്രം നല്ലവനാകുന്നില്ല എന്നും  നല്ല പ്രവർത്തികൾ തിരഞ്ഞെടുക്കുക എന്നതാണ് ഉചിതം എന്നും ഫ്രാൻസിസ് പാപ്പാ. തന്റെ ജനറൽ ഓഡിയൻസിൽ പങ്കെടുത്ത തീർത്ഥാടകരോടാണ് പാപ്പാ നന്മ ചെയ്യേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിയത്.

“സ്വന്തം ദുരവസ്ഥയെക്കുറിച്ച് അവബോധം പുലര്‍ത്തുകയും എളിമയോടെ നയനങ്ങള്‍ താഴ്ത്തുകയും ചെയ്യുന്നവനാണ് ദൈവത്തിന്‍റെ കരുണാകടാക്ഷം ലഭിക്കുന്ന അനുഭവമുണ്ടാകുന്നത്. നമ്മുടെ അനുഭവത്തില്‍ നിന്ന് നമുക്കറിയാം സ്വന്തം തെറ്റുകള്‍ തരിച്ചറിയുന്നവനും മാപ്പപേക്ഷിക്കുന്നവനുമാണ് മറ്റുള്ളവരാല്‍ മനസ്സിലാക്കപ്പെടുകയും പൊറുക്കപ്പെടുകയും ചെയ്യുന്നത് എന്ന്” പാപ്പാ പറഞ്ഞു. നാം പലപ്പോഴും നല്ലവരാണെന്നു വിചാരിക്കുന്നു . കാരണം നമ്മൾ മറ്റുള്ളവർക്ക് ദ്രോഹം ഒന്നും തന്നെ ചെയ്യുന്നില്ല. അടുത്തുള്ളവന് തിന്മചെയ്യാതിരുന്നാല്‍ മാത്രം പോരാ, മറിച്ച്, നാം യേശുവിന്‍റെ ശിഷ്യരാണെന്ന നല്ല സാക്ഷ്യമേകുന്നതിനുള്ള അവസരങ്ങള്‍ മുതലെടുത്ത് നന്മ പ്രവര്‍ത്തിക്കുകയും ചെയ്യണം എന്ന് പാപ്പാ ചൂണ്ടിക്കാട്ടി.

പാപം നമ്മെ ദൈവത്തിൽ നിന്നും മനുഷ്യരിൽ നിന്നും അകറ്റുകയും നമ്മുടെ ബന്ധങ്ങളിൽ ഭിന്നിപ്പും പിളർച്ചയും ഉണ്ടാക്കുന്നു എന്നും പാപ്പാ കൂട്ടിച്ചേർത്തു.  അനുതാപത്തിലൂടെ ചെയ്തു പോയ തെറ്റുകൾ മനസിലാക്കുകയും ഏറ്റുപറയുകയും ചെയ്തു കൊണ്ട്  ഹൃദയത്തെ നവീകരിക്കുന്ന കൃപയക്ക് മൂടുപടം മാറ്റി സ്വയം തുറന്നുകൊടുക്കാന്‍ വിശ്വാസികളോട്  ആഹ്വാനം ചെയ്തു കൊണ്ടാണ് പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here